ചുവന്ന സാരിയിൽ അവളുടെ ഗോതമ്പു നിറമുള്ള മുഖം നിക്ക് നേരെ പ്രകാരം പരത്തി, അവളിൽ നിന്നും വമിക്കുന്ന അതറിന്റെ മണം, നനഞ്ഞ മുടി കോതി ഒതുക്കി നിർത്തിയ വകപ്പ്, അവയിൽ നിന്നും കാതിലേക്ക് അരിച്ചിറങ്ങുന്ന വിയർപ്പിന്റെ ഒരു തുള്ളി, കണ്ണിൽ ആളെ മയക്കുന്ന ചായത്തിന്റെ കുസൃതി, പവിഴചുണ്ടുകൾ ചുവന്നു തന്നെ… അല്പം നിറം കൂടിയോ അതിന്….??
ഒരു കുസൃതി തോന്നി ഞാൻ അവളിലെക്ക് നീങ്ങി, ആ സാരീയുടെയും വയറിന്റെയും മൃതുലതയിലേക്ക് ന്റെ കൈ അമർന്നിറങ്ങി, ഒന്ന് ഞെട്ടിയവൾ കണ്ണുയർത്തുമ്പോൾ ഞാൻ അവളെയെടുത്തു പൊക്കിയിരുന്നു. സംഭവം മനസിലായതും പെടപ്പ് മാറി അവളെന്റെ നെറ്റിയിലേക്ക് കുറി വരച്ചിട്ടു,
“” വാ വന്നേ… നിക്ക് പള്ളിലും ഒന്ന് പോണം… “”
താഴെയിറക്കിയതും മുഖത്തെ നാണത്തെ വിധക്തമായി മറച്ചവൾ ന്റെ കയ്യും പിടിച്ചു മുന്നേ നടന്നു,
“” ഇന്ന് പോണോ….?? കർത്താവിനോട് നാളെ പറഞ്ഞാ പോരെ..?? “”
രാവിലെ എണ്ണിറ്റ് വന്നതേ മടുപ്പോടെയാണ്… ഇനി അവടേം പോണൊന്നൊക്കെ പറഞ്ഞാ……
പക്ഷെ തൊട്ടടുത്ത നിമിഷം ഞാനെന്റെ തീരുമാനം മാറ്റി, ശെരിയാ… പള്ളിയിലും പോണം.. ദൈവവിശ്വസം നല്ലതാ…അതാണ് ആരോഗ്യത്തിനും നല്ലത്….!
“” ന്താ പെണ്ണെ കണ്ണൊക്കെ നിറഞ്ഞു നിന്ന് പ്രാർത്ഥിക്കാൻ മാത്രം… ഏഹ്..?? “”
ഒരുപാട് നേരമായി കണ്ണടച്ചു നിന്ന് പ്രാർത്ഥിക്കുന്നത് കണ്ടതും, ഞാനവളെയൊന്ന് തോണ്ടി വിളിച്ചു,