കുളിക്കാം ഇല്ലേ ഇവളെന്നെ ഈ കട്ടിലിൽ നിന്ന് ഇന്ന് എണ്ണിപ്പിക്കില്ല… ന്ന് ഉള്ളിൽ തോന്നിയത് കൊണ്ട് അവളഴിച്ചിട്ട ടവലും, ബ്രഷും ഞാൻ കയ്യിലെടുത്തതും,
“” ഒന്നും വിചാരിക്കല്ലേ പിടിച്ചു നിക്കാൻ പറ്റാത്തൊണ്ട… ‘” ടവൽ എടുക്കാൻ അവളിലേക്ക് ചാഞ്ഞ ഞാൻ ആ കവിളിൽ അമർത്തിയൊന്ന് മുത്തി, പിന്നോട്ടും വൈകാതെ ഞാൻ ബാത്‌റൂമിലേക്ക് ചാടികയറി വാതിലടച്ചു,
പതിയെ ഡോർ തുറന്നു ഒളിക്കണ്ണിട്ട് നോക്കുമ്പോൾ കണ്ടത് നാണത്തോടെ ഞാൻ ഉമ്മ വെച്ച കവിളിൽ കൈ ചേർത്തു നിന്ന് ന്തോ ഓർക്കുന്നവളെയാണ്…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” പിന്നെ…..!! വേറെ എന്തൊക്കെയാ പറയാനുള്ളെ…””
അമ്പലത്തിലേക്ക് കടക്കുമ്പോൾ അവളെന്റെ കയ്യിൽ കൈ കോർത്തു തോളിലേക്ക് ചാഞ്ഞു,
രാവിലെ അവളും കുളിച്ചൊരുങ്ങി.. ന്നെയും മുണ്ടും ഷർട്ടും ഇടിപ്പിച്ചു റെഡിയാക്കി ഇറക്കിയത് അമ്പലത്തിലേക്ക് പോകാനായിരുന്നു. ഇതൊന്നും ഞനറിഞ്ഞിരുന്നില്ല, ഓട്ടോ വന്നു… കേറി.. അത്രേ ഉള്ളു..
ചിലപ്പോളൊക്കെ നിക്കോർമ്മക്കുടിയില്ലാത്ത ന്റെ അമ്മയുടെ സാമിപ്യം ഞാൻ അവളിലൂടെ അറിയുന്നുണ്ട്, ആ സ്നേഹം നിക്കവൾ തരുന്നുമുണ്ട്. ആ ചുടെന്നെ ഒരു കരുതലോടെ അടക്കിപ്പിടിക്കാറുണ്ട്,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” അഹ് കളിക്കാതെ ഇങ്ങോട്ട് നിന്നേ വാവേ…..””
കയ്യിലെ വാഴയില ചീന്തിൽ നിന്നും അല്പം ചന്ദനം ന്റെ നെറ്റിയിലേക്ക് നീട്ടിയവൾ, ഒട്ടും താന്നു കൊടുക്കില്ല ന്ന വ്യവസ്ഥയോടെ നിൽക്കുന്ന ന്നെ കണ്ടതും അവൾ വീണ്ടും അവളുടെ ആഞ്ജനയറിയിച്ചു.