ഞാൻ ബാഗിൽ നിന്നും കിട്ടിയ ഒരു ഷോർട്സ് എടുത്തിട്ട് ടവൽ ഹാങ്ങിലേക്കിട്ട്, തുടരേയുള്ള സംസാരത്തിൽ പുള്ളിക്കാരി നിന്ന് ചമ്മുന്നതും, നാണം ക്കൊണ്ട് ആ ഫ്ലോറിൽ കളമിടുന്നതും നോക്കി ഞാൻ ചീപ് കയ്യിലെടുത്തു. രാവിലെ കുളിയൊക്കെ കഴിഞ്ഞു ഒരു വൈറ്റ് കളർ ചുരുദാറും ലൈറ്റ് ബ്ലൂ ലെഗ്ഗിൻസ്സുമാണ് വേഷം.. തോരാതെ കിടക്കുന്ന മുടിയവൾ ടൗവൽ ക്കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. മുഖത്തേക്ക് വീണു കിടക്കുന്ന തുള്ളികളെയും ബേധിച്ചു അവളുടെ സൗന്ദര്യം ന്നിലേക്ക് അരിച്ചിറങ്ങി,
“” അതെ….. “” ബെഡിലേക്കിരുന്നു ന്നെ ഒരു ഭാര്യയുടെ സ്വരത്തോടെ നീട്ടി വിളിച്ചതും കണ്ണാടിയിലൂടെ ഞാൻ അവൾക്ക് വിളിക്കെട്ട്,
“” അവരൊക്കെ ഇന്ന് ഇങ്ങോട്ട് വരുന്ന് പറഞ്ഞു…””
അവളതേ മനോഭാവത്തോടെ ബെഡിലെ തുണി മടക്കി ന്നെയൊന്ന് നോക്കി
“” അവര് പറഞ്ഞെന്നോ.. അതോ ഇതൊക്കെ കാണിക്കാൻ നീ വിളിച്ചു വരുത്തുന്നു ന്നോ….?? “”
ഞനൊന്ന് ചിരിച്ചു, ഉടനെ പെണ്ണ് കെറുവിച്ചു കട്ടിലിലേക്ക് ചക്ക വെട്ടിയിട്ട പോലെ ഒറ്റ വീഴ്ച…
തൈര് പണി പാളിയോ…?? ഇന്നെന്നെ പട്ടിണി ആക്കോ ഈ ജന്തു.. ഇപ്പോ ഇടപെട്ടില്ലേൽ സംഭവം കയ്യിൽ നിൽക്കില്ല…
ഞാൻ ചീകിയ ചീപ്പും അവിടെ വെച്ച് അവളുടെ അടുത്തേക്ക് ചെന്നു,
“” അയ്യേ… ന്റെ ചേച്ചിപ്പെണ്ണ് പിണങ്ങിയ… ഞാഞ്ചുമ്മാ പറഞ്ഞതല്ലേ പെണ്ണെ… ദേ നോക്കിയേ…. “”
ആ മുഖമെന്റെ നേരെ തിരിക്കാൻ ഞനൊരു പാഴ്ശ്രമം നടത്തിയെങ്കിലും അവളെന്റെ കൈ തട്ടി മാറ്റിയിരുന്നു.