കടലോളം സന്തോഷം തുടിക്കുന്ന കണ്ണുകളാണ് ന്നെ ഒരു തിളക്കത്തോടെ നോക്കി നിക്കുന്നത്. ന്നിട്ടും കയറാതെ ന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നവളെ ഞാൻ പുറകിൽ നിന്നും തള്ളി അകത്തേക്ക് നടത്തി. ന്നിട്ടും നോട്ടം ന്റെ മുഖത്ത് നിന്ന് മാറ്റിയിട്ടില്ല.
“” ഒരുപാടായിക്കാണ്ല്ലേ….?? “” അവളെന്നെ ഒന്ന് ചുഴിഞ്ഞു നോക്കി, ചായ കുടിക്കാൻ പോലും പത്തു രൂപ ഇറക്കണം ങ്കിൽ ഒരായിരം വട്ടം കണക്ക് കൂട്ടലുകൾ നടത്തുന്നവളാ ഇത്.. അതോണ്ട് ന്ത് പറഞ്ഞാലും സൂക്ഷിച്ചു പറഞ്ഞില്ലേ പണി കിട്ടും.
“” ഏയ്യ് ഒന്നുമായില്ല… കുറച്ച് പൈസ ക്ക് കിട്ടി, വാങ്ങി അത്രേ ഉള്ളു…. “” മറുപടി അത്രക്ക് അങ്ങോട്ട് ദഹിച്ചിട്ടില്ല അതാ ആ നോട്ടത്തിലിത്ര കടുപ്പം. പിന്നെ ഞാനൊന്നും മിണ്ടാതെ ഫുഡ് പാത്രത്തിലെക്കാക്കി,
“”ദാ പിടിക്ക്…. ന്നിട്ട് അവിടിരിക്ക്…””കയ്യും കഴുകി വന്നവളെ ഞാൻ അവിടെ പിടിച്ചിരുത്തി.
ഇല്ലേ പെണ്ണ് വിടില്ല.
“” ന്തിനാവാവേ വെറുതെ പൈസ കളഞ്ഞേ… ഞാനെന്തെകിലുമൊക്കെ പറയുന്ന് കരുതി…നമ്മക് കുറച്ചൂടെ സെറ്റിൽ ആയിട്ട് പോരായിരുന്നോ ഇതൊക്കെ….?? “”
അവളാ ചപ്പാത്തിയിൽ നോക്കി വെറുതെ കളം വരച്ചിരുന്നു. ചെറുപ്പം മുതൽ കഷ്ടപ്പാട് അനുഭവിക്കുന്നത് കൊണ്ടാവാം ഇന്നിതവളെ ക്കൊണ്ട് പറയിച്ചത്.
“” ന്തായാലും നമ്മക് ജീവികണോങ്കിൽ ഒരു വീട് വേണം… അപ്പോ നമ്മളൊരു വീട് വാങ്ങി അത്രേയുള്ളൂ… നിയത് വിട്ടേ… ന്നിട്ട് ദാ…. വാപോളിച്ചേ..ആ…… “”