ഒരു പത്തു മിനിറ്റ് കഴിഞ്ഞതും സൈറ്റ് ഓപ്പണായി, എല്ലാരും ചറപറാ നോക്കാൻ തുടങ്ങി, ന്റെ നെഞ്ചിടിപ്പ് കൂടി ദൈവമേ കാത്തോണേ… ന്റെ മുഖം മാറിയതും തൊണ്ടയിൽ നിന്നും തുപ്പലിറക്കി വിശാല് ന്റെ അടുത്തെത്തി
“” ടാ ഞാനിവിടെ കിടന്ന് ഷോയിട്ടത് മൊത്തോം നിന്നെയൊരാളെ കണ്ടിട്ടാ, അതൊക്കെ വെറുതെയാവോ…??
ഇനി പൊട്ടിയാ സത്യായിട്ടും
ഞാനീകെട്ടിടത്തിന്റെ മണ്ടെന്നെടുത്ത് ചാടും ഉറപ്പാ.. “”
അവനെന്റെ അടുത്തേക്ക് വന്ന് ചുറ്റും നോക്കി ന്നോട് മാത്രമായി രഹസ്യം പറഞ്ഞു,
“”ദാ അതാ സ്റ്റെയർ… മൂന്നു ഫ്ലോറെ ഉള്ളു കേറിക്കോ…”” ഞാനാ കഫെയുടെ സ്റ്റെയറിലേക്ക് കൈ ചൂണ്ടി,
മനുഷ്യനിവിടെ അണ്ഡം കീറി നിക്കുമ്പോളാ അവന്റെ ഒടുക്കത്തെ ഷോ..
“” ആൻഡ്രേസ… കിട്ടിയോ നിനക്ക്.. “” തിരക്കിനിടയിൽ നിന്നും ചിരിച്ചിറങ്ങിയ മുഖവുമായി വരുന്നവളെ ഞനൊന്ന് നോക്കി, കൂടെ അപർണ്ണയും ഉണ്ട്…
“” ആഹ്ഹ്…..ഞങ്ങൾക്ക് കിട്ടിടാ,
വല്യ തരക്കേടില്ലാതെ ജയിച്ചുന്ന് പറയാം.ന്നാലും ല്ലാത്തിനും പാസ്സായല്ലോ അതന്നെ ഭാഗ്യം….
അല്ല….നീ നോക്കണില്ലേ…?? “”
മറുപടി പറയാൻ സമ്മതിക്കാതെ ന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി, ഞനൊന്ന് ഞെടുങ്ങി പോയി. പുല്ല് ഇപ്പൊ പേടിച്ചു ചത്തേനെ…!!
“” സ്റ്റെഫിയാ… “” ഞാൻ ഫോൺ കയ്യിലെടുത്ത് അവനെ നോക്കി, അവൻ തൊണ്ടയിൽ നിന്നും വെള്ളമിറക്കിക്കൊണ്ട് എടുക്കാൻ പറഞ്ഞു..