“” ചേച്ചി…ഇവളെ ഞാൻ കൊണ്ടോവാ..!!
പിന്നെ ഞാൻ വിളിച്ചോളാം ചേച്ചിയെ… നടക്ക്… “”
അവരോട് കാര്യവും പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി..
“” നിയിത് എവിടെക്കാ സിദ്ധു ഇവളേം ക്കൊണ്ട്..??അതുമി രാത്രി..! “”
പിന്നിൽ നിന്നും ചോദ്യം വന്നു.
ഞാൻ തിരിഞ്ഞു നോക്കി, ഇന്നലെ വരെ നിക്ക് ആ ചോദ്യത്തിൽ ഒരാശങ്കയുണ്ടായിരുന്നു… പക്ഷെ ഇന്ന്…. ഇന്നെനിക്കതില്ല. അതിനാൽ ന്റെ മറുപടിയും അത്രേ വ്യക്തമായിരുന്നു.
“” ജീവിക്കാൻ….. “” അവളെ ഞാൻ ന്നോട് ചേർത്തു നിർത്തി, എല്ലാരേം നോക്കിയൊന്ന് ചിരിച്ചു തിരിഞ്ഞു നടന്നു.
“” ബായ്… തൊട മിനിറ്റ് ഉതർ റുക്കോ.. “” മുന്നിലെ ഹോട്ടൽ കണ്ടതും ഞാൻ ആ ഓട്ടോക്കാരനോട് പറഞ്ഞു..
അവളുമായി വെളിയിലേക്ക് ഇറങ്ങി,
“” സിദ്ധു… നമ്മളിതെങ്ങോട്ടാ… “” അവളെന്റെ തോളിലേക്ക് തല വെച്ചു തന്നെ നിക്കയാണ്.
“” ഹാ പറയാടോ… ഇതൊന്ന് വാങ്ങിക്കോട്ടെയ്യാദ്യം… “”
പിന്നെ നേരെ ഫ്ലാറ്റിലേക്ക് വിട്ടു, ഫ്ലാറ്റ് അടുക്കാറായെന്ന് കണ്ടതും അവളുടെ ബാഗിലെക്ക് ഡ്രെസ്സ് എടുത്ത് വെക്കുന്ന കൂട്ടത്തിൽ സൈഡിലേക്ക് തിരുകിയ ഷാൾ ഞാൻ പുറത്തെടുത്തു.
“” അഹ്… നിയിത് എന്തൊക്കെയാ സിദ്ധു കാണിക്കണേ… നിക്കാകെ പേടിയാവണ് “”
ആ ഷാൾ കൊണ്ടവളുടെ കണ്ണ് മറച്ചതും അവളെന്റെ കയ്യിൽ ബലമായി പിടിച്ചു,
“”പേടിക്കണ്ട… ഞാനില്ലേ…”” അത്രേം പറഞ്ഞു ഞാൻ ആ കവിളിൽ ഒന്ന് മുത്തി,