“” നീ എണ്ണിറ്റെ.. “” പെട്ടന്ന് വന്ന കാര്യം ഓർത്തു ഞാൻ ചാടി എണ്ണിറ്റു.
“” മ്മ് ന്താ…?? “” അവളെ നെഞ്ചിൽ നിന്നും എഴുനേൽപ്പിച്ചത് ഇഷ്ടമാകാതെ അവളൊരു നീരസം ന്നെ അറിയിച്ചു.
“” വാ… നമ്മക്കൊരിടം വരെ പോണം… “” ഞാൻ ചാടി എഴുനേറ്റ് ടി ഷർട്ട് എടുത്തിട്ടു, അവളെന്നെയും നോക്കി ആ ബെഡിൽ കൈ പുറകിലേക്ക് കുത്തി ആ ഇരുപ്പ് അങ്ങനെ ഇരുന്നു,
“” ഹാ വാ…. “” അവളുടെ ഇരുപ്പ് കണ്ട് അവളുടെ കൈക്ക് ഇടയിലൂടെ കയ്യിട്ട് ഞാനവളെ എഴുനേൽപ്പിച്ചു.
“” ഇത് നിന്റെയാണോ…?? “” ഒരു ബാഗിലെക്ക് അവളുടെ കുറച്ച് ഡ്രെസ്സ് എടുത്ത് വെച്ച് ഞാൻ ചോദിച്ചതും അവളെന്നെ സംശയത്തോടെ കയ്യും കെട്ടി നിന്നോണ്ട് തലയനക്കി,
“” നിയിത് ന്തോന്നാ ചെക്കാ ഈ കാണിക്കണേ…””
അവളെന്റെ മുന്നിലേക്ക് കയറി നിന്നു.ആ മുഖത്ത് സംശയം നിലച്ചിരുന്നു, ഞാൻ അവളുടെ തോളിൽ കൈ വെച്ചു.
“” ന്റെ കൂടെ വരാൻ നിനക്ക് പേടിയുണ്ടോ…?? “”
ഞാനാ കണ്ണിലേക്ക് നോക്കി, ഒരു സെക്കന്റ് പോലും വൈകാതെ അവളെനിക്കുള്ള മറുപടി തന്നിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഇതെവിടെക്കാ കൊച്ചേ… ഏഹ്…’” പിന്നിൽ നിന്നും ഉന്തി ഞാൻ അവളുമായി വെളിയിലേക്ക് നടന്നു,
“” ആഹ്ഹ്… സ്നേഹപ്രകടനമൊക്കെ തീർന്നോ..?? “”
ഞങ്ങളു വരുന്നത് കണ്ടതെ അക്ഷര മുന്നിലെ ടീവിയിൽ നിന്നും ശ്രദ്ധ മാറ്റി,