അവളപ്പോളേക്കും ഒരു വിതുമ്പലിന് തയാറെടുത്തിരുന്നു.
“” നീയാ കതക്കൊന്ന് തുറന്ന് നോക്കെന്റെ പെണ്ണെ… “”
തൊട്ട് പുറകെ ഫോൺ കട്ടായി, പിന്നെ ആ ഡോർ വലിച്ചു തുറന്ന് വെളിയിലെക് നീണ്ട ആ കുഞ്ഞി തല ചുറ്റുമോന്ന് നോക്കി, പിന്നെ പുറകെ അവളുടെ കൂട്ടുകാരി പടകളും,.
തിരഞ്ഞു തുടങ്ങിയ കണ്ണുകൾ മുന്നിൽ നിൽക്കുന്ന ന്നിൽ ഉടക്കിയതും അവളൊരു നിമിഷം തറഞ്ഞു നിന്നു, പതിയെ ആ വലത് കൈ ആ ചുണ്ടുകളെ മൂടി അല്പനേരം. പിന്നെ വേഗതയിൽ വന്നെന്റെ മേലേക്ക് ചാടി കേറി പൂണ്ടടക്കം കെട്ടിപിടിച്ചു,
ന്റെ അരയിലൂടെ കാലിട്ട് ലോക്ക് ചെയ്ത് ന്റെ കഴുത്തിലൂടെ കൈ പിണച്ചു ഏങ്ങലടിയോടെ പിച്ചും പെയ്യും പറഞ്ഞു കരയുന്നവളെ ഞാൻ ഇറുക്കെ ചേർത്ത് പിടിച്ചു,
ആ ഇരുത്തം പെണ്ണ് ഒരു പത്തു മിനിറ്റിന് മുകളിൽ ഇരുന്ന് കാണും, അവസാനം ന്റെ നെറ്റിയിലും കവിളിലും ചുണ്ടിലും മൊക്കെ പലകുറി ഉമ്മ വെച്ചവൾ അവളുടെ കടങ്ങൾ വാശിയോടെ തീർത്തു,
പതിയെ ഊർന്നിറങ്ങി ന്നെ വീണ്ടും വലിഞ്ഞു മുറുക്കി,
അവളിപ്പോളും കരയുകയാണ്, ചുറ്റുമുള്ളതിനെയൊന്നും വക വെക്കാതെ കരയുകയാണ് പെണ്ണ്
“” ന്നാലും ന്നോടൊന്ന് പറയായിരുന്നില്ലേ…
ശോ..ഞാൻ ന്തൊക്കെ പ്ലാൻ ചെയ്തതാ ക്കെ വെറ്തെയായി..””
അവളൊരു പരിഭവത്തോടെ ന്റെ വയറിനോരിടി.
ഞനൊന്ന് ചുമച്ചു പോയി,
“” അവനെ ഇടിച്ചു കൊല്ലാതെടി…””
മുന്നിൽ നിന്നും ശബ്ദം കേട്ടതും ഞങ്ങളു രണ്ടാളും നോക്കി, അക്ഷരയാണ് ഒരു ചിരിയോടെ നിൽക്കുന്നു, ഞനൊന്ന് ചിരിച്ചു,