“” ഹലോ…. പോയോ… “” പുള്ളിയോട് സ്ഥലം പറഞ്ഞു കൊടുത്ത് കഴിഞ്ഞതും അവൾ മറുതലക്കൽ നിന്നും പിന്നേം വിളി,
“” ഞാനെവിടെ പോവാനാ പെണ്ണെ ഇവിടെ തന്നെ ഉണ്ട്… “”
ഞാൻ പുറത്തെ കാഴ്ചയിലേക്ക് ഒന്ന്കണ്ണ് പായ്ച്ചു,
“” മ്മ് ഞാങ്കരുതി പോയിന്ന്… അല്ല വീട്ടിലല്ലേ നീ, ഭയങ്കര ശബ്ദം കേൾക്കണ് വണ്ടിടെ… അതോ ജിമ്മി പോവണോ…?? “”
“” മ്മ് ജിമ്മിലോട്ട് പോവാ… അല്ല നീ കഴിച്ചോ…?? “”
ഞാൻ സംഭവം നൈസ്സായിട്ട് ഒതുക്കി, ന്നിട്ടവളോട് കാര്യം തിരക്കി,
“” ഇല്ലെടാ കഴിച്ചില്ല… ഇനിയുണ്ടാക്കണം വല്ലോം..””
അവളൊരു വിഷമത്തോടെ പറഞ്ഞതും ഞാൻ ഓട്ടോയിൽ നിന്നും ഇറങ്ങി,
“” ഇനിയതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നണില്ല പെണ്ണെ, നീയൊന്ന് പുറത്തേക്ക് വാ… “”
ഞാൻ പുള്ളിക്ക് പൈസയും കൊടുത്ത് പറഞ്ഞു വിട്ടു അവൾ അയച്ചു തന്ന ഫോട്ടോസ്സിലൂടെ പരിചിതമായ ആ വീട് ഞാൻ മുന്നിൽ കണ്ട്. ഇരുട്ട് ആണെങ്കിലും വഴിയിലെ സ്ട്രീറ്റ് ലാമ്പിൽ ആ വീട് തിളങ്ങി,
“” പുറത്തേക്കോ…?? ഏത് പുറം…?? “” അവളാ ഫോണിലൂടെ സംശയം ഉന്നയിച്ചു,
“”നീ കളിക്കാതെ കതക് തുറക്കെടി..””
“” സിദ്ധുട്ടാ… നീയെവിടാ…??? ഏഹ്.. ഇവി….ടെ ണ്ടോ….??? ഏഹ് … “”
അവളാകെ പരതി, ഒപ്പം ശ്വാസം ആഞ്ഞെടുക്കുന്ന ശബ്ദവും..
“” പറ്റി… പറ്റിക്കാൻ പറയണതൊന്നുമല്ലലോ….?? “”