ഫോൺ ചുണ്ടോട് ചേർത്ത്, അവളുടെ അടച്ചു പിടിച്ചുള്ള സ്വരം
“‘ വേണോ….??”” ഓഹ് എന്നിലൂടെ ഒരു കുളിര് കേറിയിറങ്ങി, ഞാൻ വേണോന്ന് മൂളിയതും,ആ നിശ്വാസം ന്നിലേക്ക് ഒഴുകി യെത്തി.
“” ഉമ്മാഹ്ഹ്……….. “” അവളൊരു നേർത്ത സ്വരത്തിൽ ഫോണിലൂടെ നീട്ടിയൊരു ഉമ്മ തന്നതും ഞാൻ നടന്ന നടത്തം നിർത്തി,
ഇതെന്നെ കൊണ്ടേ പോവു,
“” ഇങ്ങനെ പോരാ… നിക്ക് നേരിട്ട് വേണം…. “””
ആ പറഞ്ഞത് ഞാൻ അല്ലായിരുന്നു.. ന്റെ മനസ്സായിരുന്നു, കാരണം അങ്ങനെയോരവസ്ഥയിലേക്ക് ഞാൻ ചെന്നെത്തി ന്ന് തന്നെ പറയാം..
“” അച്ചോടാ…..
ന്റെ വാവക്ക് ഉമ്മ വേണോടാ….. ഈ ഒരാഴ്ച കൂടെ ക്ഷമിക്കട്ടോ ന്റെ മോൻ…. “”
അവളെന്നെ സ്നേഹത്തോടെ സമാധാനിപിച്ചു,
“” ഇതോഴാഴ്ച വരെ പോകുന്ന തോന്നുന്നില്ല മോളെ.. “” ഞാൻ മുന്നിലേക്ക് കൈ നീട്ടി,
നിർത്തിയ ഓട്ടോയിലേക്ക് ചാടി കേറി,
ഫോണിന്റെ സ്പീക്കർ കൈകൊണ്ട് പൊത്തി പുള്ളിയോട്,
“” ബായ്… St Mark’s റോഡ്.. “” ന്നും പറഞ്ഞു ഞാൻ നേരെ ഫോണിൽ ശ്രദ്ധ കൊടുത്തു, സമയം ഇപ്പോ ആറെ കാൽ , ഇവിടുന്ന് ഒരു പത്തു മിനിറ്റ് യാത്ര…
നാളെ പോയി കണ്ടാ മതി ന്ന് കരുതിയതാ പക്ഷെ പെണ്ണെന്നെ ഉറക്കില്ല ന്ന് കച്ച കെട്ടി ഇറങ്ങിയ പിന്നെ ഞാനെന്ത് ചെയ്യാ…
ഇത് പിന്നെ അവര് ആറു എട്ട് പേര് കൂടെ ഷെയർ ആയിട്ട് ഒരു വീട് എടുത്തിരിക്കാ, അതോണ്ട് അങ്ങോട്ട് പോയാലും സീൻ ഇല്ല… പിന്നെ ഞാൻ ആരേം ഉണ്ടാക്കാൻ അല്ലലോ പോണേ… ന്റെ പെണ്ണിനെ കാണാനല്ലേ…