“” മ്മ്… ഇപ്പോ ഞാൻ വിടുന്ന്..
പക്ഷെ രക്ഷപെട്ടുന്നു കരുതണ്ട അടുത്താഴ്ച വരൂല്ലോ ഇങ്ങ്!! അപ്പോ പിടിച്ചോളാം ഞാൻ…. “”
അവളെന്തൊക്കെയോ കണക്ക് കൂട്ടി ന്നോട് ഒരു താക്കിത് പോലെ പറഞ്ഞു.
അത് പറഞ്ഞു കഴിഞ്ഞ് പെണ്ണിന്റെ അനക്കമൊന്നുല്ല.. ഏയ് ഇതെന്ത് പറ്റി ഇന്നൊന്നും പറഞ്ഞു കേൾപ്പിക്കാൻ ഇല്ലേ..
“”” പൊന്നെ……. “” ഞാൻ നീട്ടി വിളിച്ചു, മറുപടിയില്ല…
“” പൊന്നേഹ്ഹ്….. “” ഞാൻ വീണ്ടും വിളിച്ചു,
“” ന്താ ഇപ്പോ പൊന്നിന്… “” ഓഹ് ആശാട്ടി കലിപ്പിലാണ്… ഹ്മ്മ്..
“” നിക്കൊരു ഉമ്മ താരോന്ന് അറിയാനായിരുന്നേ…””
“” ഉമ്മയല്ല… ബാപ്പ തരും… പോയി ചോദിച്ചോ…. ഹ്മ്മ്.. “”
അവള് വീണ്ടും,
“” ഓഹ് ഇയ്യാള് പോടോ… അല്ലേലും തന്നോടരാ ചോദിച്ചേ…!!! ഞാനെ… ഞാനെന്റെ പൊന്നിനോടാ ചോദിച്ചേ ഉമ്മ.. “”
അതിനൊരു മറുപടി വന്നില്ല.. ങ്കിലും മറുതലക്കൽ അവൾ കുണുങ്ങി ചിരിക്കുന്നുണ്ടെന്ന് നിക്ക് അറിയാം..
ഞാൻ വാങ്ങിയ ഫുഡുമായി ഫ്ലാറ്റിലേക്ക് നടന്നു,
“” കൊച്ചേ ഇവിടെല്ലരുണ്ടന്ന്… എങ്ങനെയാ തരാ ഞാൻ… ശോ….!!””
പെണ്ണൊരു പരിഭവത്തോടെ ചോദിച്ചു, ഇത്രേം ഉള്ളു അവളുടെ പിണക്കം, കണ്ടാ ഒരു പൂച്ചയെ പോലെ കുറുക്കുന്നത്,
“” അതൊന്നും നിക്ക് അറിഞ്ഞുടാ.. നിനക്കെന്റെ പൊന്നിന്റേന്ന് ഇപ്പോ ഉമ്മ വേണം… “”
ഞാൻ പിടിച്ച പിടിയാലേ പറഞ്ഞതും, പെണ്ണോരു ദീർഘ നിശ്വാസം വിട്ടു,