“” എത്തിയോ…..?? “” ഞാൻ ആ ചേട്ടന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു, ഉടനെ പുള്ളിയുടെ ചോദ്യത്തിന് കൂട്ടായി ദൂരെ ഒരു മുറി തുറന്നു, വെള്ള ഷർട്ടും വെള്ള മുണ്ടും ഉടുത്തൊരു സാമാന്യം വണ്ണമുള്ള ഒരു മധ്യ വയസ്കൻ കൈ വീശി, ഞാൻ തിരിച്ചും,
“” മാത്യൂസ്സേട്ടനല്ലേ…?? “” ഞനൊന്ന് ഉറപ്പിക്കാനായി ഒന്നുടെ ചോദിച്ചതും, പുള്ളി ചിരിയോടെ തലയാട്ടി നിക്ക് നേരെ കൈ നീട്ടി,
“” യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു… “”
നീട്ടിയ കയ്യിലേക്ക് വെച്ചുകൊടുത്ത ന്റെ കയ്യും കൊണ്ടയാൾ ആ ഡോർ തുറന്ന് അകത്തേക്ക് കയറി,
ഞാൻ കരുതിയത് പോലെയല്ല, നല്ലൊരു ഫ്ലാറ്റ്… ആരും താമസിക്കാതെ കിടന്നിരുന്നത് ക്കൊണ്ട് ഫർണിചറിലും ഫ്ലോറിലും പൊടികൾ ഉണ്ട്, പക്ഷെ കൊള്ളാം നിക്ക് ഇഷ്ട്ടായി..
ഞാൻ അകത്തേക്ക് കയറി മൊത്തത്തിൽ ഒന്ന് നോക്കി, നിക്കും അയാൾക്കും പുറമെ കണ്ണാടി വെച്ചൊരു കഷണ്ടി ചേട്ടനുമുണ്ടായിരുന്നു,
“” സിദ്ധാർദ്ദേ… ഇതാണ് വിശ്വൻ സാറ്, നമ്മടെ പേപ്പേഴ്സ് ഒക്കെ റെഡിയാക്കുന്നത് സാറാണ്… “”
ഞാൻ അയാളെ നോക്കിയൊന്ന് ചിരിച്ചു, വീണ്ടും വീണ്ടും ഫ്ലാറ്റ് ഒന്ന് വീക്ഷിക്കാൻ തുടങ്ങി,
“” ഇത് കുറച്ചൂടെ പണിയുണ്ട്,
സിദ്ധാർഥ് വേണേൽ ഫ്ലാറ്റ് മൊത്തത്തിലൊന്ന് കേറി കാണ്…””
അയാള് പറഞ്ഞതും ബാഗ് ഞാൻ തറയിലേക്ക് വെച്ചു അകത്തേക്ക് നടന്നു.
ഇയ്യാള് പറഞ്ഞ വിലക്കാണ് ഇതെങ്കി, ഒന്നും നോക്കാനില്ല കൺഫോം… ഞാനിത് ഉറപ്പിച്ചിരിക്കുന്നു.