“” ജോലിക്കായിട്ട് പോവാ… ചെന്നിട്ട് വേണം ല്ലാമോന്ന് ശെരിയാക്കാൻ… “”
അതിന് രണ്ടാളും ഒന്ന് ചിരിച്ചു, മറ്റേത് വീണ്ടും പുസ്തകത്തിൽ, ഇവളിത് ന്തോന്നാ ഇത്ര കാര്യമായിട്ട് വായിക്കുന്നെ, മറ്റൊന്നും ശ്രദ്ധിക്കാതെ വായിക്കുന്നത് കണ്ടപ്പോ എന്താണെന്ന് അറിയാൻ ഒരു തോര… അവരൊന്ന് തിരിഞ്ഞ സമയം ഞാനവളുടെ കയ്യിലെ ബുക്കിലേക്ക് നോക്കി,
” HARRY POTTER ”
ഞാനതിലേക്കൊന്ന് നോക്കി, ന്റെ മുഖത്തേക്ക് ഒരു ചിരി ഒഴുകിയെത്തി..
അവൾ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ വയ്ക്കുന്നതല്ല..!! ആ വായന അവളെ ചുറ്റുമുള്ളതിനെയൊന്നും ശ്രദ്ധിക്കാൻ അനുവദിക്കുന്നില്ല ന്ന് പറയുന്നതാവും ശരി… ആ പുസ്തകം വായിക്കണമെങ്കിൽ ഒരു കടലോളം ക്ഷമ വേണം..
കാരണം… ജീവിതം തോറ്റടത്തുനിന്നും തന്റെ കൈ കുഞ്ഞിനേം നെഞ്ചിലേറ്റിയൊരുവൾ ആത്മഹത്യയുടെയും ദാരിദ്യത്തിന്റെയും വക്കിൽ നിന്നും എഴുതികൂട്ടിയ കഥയാണത്… അപ്പോൾ ആ കഥ വായിക്കണമെങ്കിൽ ക്ഷമ അല്പം നീളും….
“” മോനൊരു ബുദ്ധിമുട്ടായില്ലേ…?? “”
അയാൾ ന്നോട് ക്ഷമയോടെ ചോദിച്ചു കുട്ടിയിലേക്ക് കണ്ണ് കാണിച്ചു, അവളെപ്പോളെ ഉറക്കം പിടിച്ചിരുന്നു.
“” ഏയ്യ്… അവള് കൊച്ചല്ലേ അവക്കെന്തറിയാം..അതൊന്നും കുഴപ്പോയില്ല..””
ഞനൊന്ന് ചിരിച്ചു, നേരെ സൈഡിലേക്ക് തല ചാരി പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. ആ കിടത്തത്തിൽ ഞനൊന്ന് മയങ്ങി പോയിരുന്നു,.
ഇടക്കെപ്പോളോ ട്രെയിൻ ഒന്ന് കുലുങ്ങിയപ്പോളാണ് ഞാൻ കണ്ണ് തുറക്കുന്നത്, ചുറ്റും നോക്കി ആകെയൊരു മന്തത.. ഇതെവിടാ സ്ഥലം, ഞാനെങ്ങനെ ഇവിടെ വന്നു,