വലിയിപ്പോ ഇടക്കെ ഉള്ളു.. അല്ല അങ്ങനെ ആക്കേണ്ടി വന്നു അവള് കാരണം.
കത്തി തീർന്ന സിഗരറ്റും കളഞ്ഞു ഞാൻ പോക്കറ്റിൽ കിടന്ന സെന്റർ ഫ്രഷും ചവച്ചു കയ്യിൽ കരുതിയ അത്തറും പുരട്ടി,
കുറച്ച് കഴിഞ്ഞു ഞാൻ തിരിച്ചു സീറ്റിലേക്ക് നടന്നു.
“” വേണ്ട വിളിക്കണ്ട കിടന്നോട്ടെ… “” ഞാൻ ഡോർ തുറന്ന് കയറിയതും ആ പുള്ളി കൊച്ചിനെ വിളിക്കാൻ ആഞ്ഞത് കണ്ടതും ഞനത് തടഞ്ഞു.
പതിയെ അവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ താഴെ വിൻഡോയോട് ചേർന്നിരുന്നു.
“” മോനെവിടെക്കാ…?? “” പുറത്തെ കാഴ്ചകളിൽ ഉടക്കി നിന്ന കണ്ണുകളെ ഞാൻ ന്റെ സൈഡിലേക്ക് നീക്കി,
“” ഞാൻ ബാംഗ്ലൂരു വരെ… നിങ്ങളൊക്കെ ങ്ങോട്ടാ… “”
ആ ചേച്ചി ചോദിച്ചതും ഞനൊന്ന് ചിരിച്ചു,
“” ഞങ്ങളും അങ്ങോട്ടാ… ചേട്ടന് ബാംഗ്ലൂർക്ക് ട്രാൻസ്ഫറായി…””
ഞനൊന്ന് ചിരിച്ചു പുള്ളിക്ക് നേരെ കൈ നീട്ടി പേര് പറഞ്ഞു ഉടനെ പുള്ളിയും ചിരിയോടെ തന്നെ
പരിചയപ്പെടുത്തി.
“” എന്റെ പേര് തമ്പി ആചാര്യ… ഫുഡ് ഇൻസ്‌പെക്ടർ ആണ്… ഇതെന്റെ ഭാര്യ സീത… ഇത് മൂത്ത മോള് ഐതിഹ്യ, അത് രണ്ടാമത്തത് ചൈതന്യ.. “”
പുള്ളി ഒറ്റ ശ്വാസത്തിൽ കണക്കെടുപ്പ് വിവരിച്ചപ്പോ ഞനൊന്ന് ചിരിച്ചു ല്ലാരേം നോക്കി. അപ്പോളാണ് ആ പെണ്ണ് പുസ്തകത്തിൽ നിന്ന് തലയെടുക്കുന്നത് തന്നെ…
“” മോനവിടെ പഠിക്കയാണോ…?? അതോ ജോലി യോ മറ്റോ…?? “”