നിശാഗന്ധി 5 [വേടൻ]

Posted by

അച്ഛൻ അമ്മ മൂത്ത മോളാണെന്ന് തോന്നുന്നു ഒരു കുട്ടി ഒരു ഇരുപത് വയസ്സ് കാണും അതിന്റെ ഇളയത് ഒരു എട്ട് വയസ്സ് തോന്നിക്കുന്ന ഒരു കൊച്ച്.

 

ഞാൻ അവരെ ശല്യപ്പെടുത്താതെ നേരെ അകത്തേക്ക് കയറി,

ന്നെ നോക്കിയ ആ അച്ഛനെയും അമ്മയെയും ഞനൊന്ന് ചിരിച്ചു കാണിച്ചു, അയാൾ ന്റെ ചിരിയെ കണ്ടിട്ടില്ലാത്ത പോലെ വിട്ടെങ്കിലും ആ അമ്മ ന്നെ തിരിഞ്ഞു നോക്കിയൊന്ന് ചിരിച്ചു.. ഓഹ് മാനം കാത്തു,

 

പുസ്തകത്തിൽ മുഴുകിയ ആ കൊച്ചിനെ തട്ടാതെ ഞാൻ ബെർത്ത്‌ലേക്ക് ബാഗ് വെച്ചു, അപ്പോളാണ് ന്നെ മുന്നോട്ട് വിടില്ല ന്ന് പറഞ്ഞു കൈ രണ്ടും ഊരക്ക് താങ്ങി ഒരു കുറുമ്പി നില്കുന്നത്.. ഞാൻ മുട്ടേൽ ഇരുന്ന് ആ കുറുമ്പിയുടെ മൂക്കിൽ ഒന്ന് വലിച്ചു വിട്ടു.

ഞാൻ പുരികം പൊക്കി എന്താണെന്ന് ചോദിച്ചതും ആ കൂട്ടി മുകളിലേക്ക് വിരൽ ചൂണ്ടി, ഞാൻ അവരെ രണ്ടാളേം നോക്കി,

 

 

“” ഹേയ് ചിന്നു ഇങ്ങ് വാ…മുന്നിന്ന് മാറി നിക്ക് ആ ചേട്ടൻ പോട്ടെ.. “”

 

 

ആ കുട്ടിയുടെ അമ്മ അതിന്റെ കയ്യിൽ പിടിച്ചു വലിച്ചു. ന്നിട്ടും വാശിയോടെ നിന്ന കുട്ടിയോട് ഞനൊന്ന് ചിരിച്ചു കാണിച്ചു,

 

 

“” അത് സാരയില്ല ചേച്ചി കുഞ്ഞവിടെ ഇരുന്നോട്ടെ….”” ഞനൊരു ചിരിയോടെ ആ കുറുമ്പിയുടെ കവിളിൽ തട്ടി അവിടുന്ന് എഴുന്നേറ്റു. നേരെ ചുറ്റും നോക്കി വെളിയിലേക്ക് ഇറങ്ങി, ഒന്ന് പുകക്കുക അതാണ് ലക്ഷ്യം..

ഞാൻ നേരെ ബാത്‌റൂമിന്റെ ഭാഗത്തെ ഡോറിൽ ചാരി നിന്ന് ഒന്ന് കത്തിച്ചു, ടി ടി ർ വന്ന് കണ്ട തീർന്ന്,

 

Leave a Reply

Your email address will not be published. Required fields are marked *