നിശാഗന്ധി 5 [വേടൻ]

Posted by

 

 

അവളുടെ പഠിത്തം കഴിഞ്ഞു അവളിപ്പോ ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. അങ്ങനെ ആണേലും പെണ്ണിന്റെ സ്വഭാവത്തിൽ മറ്റൊന്നുല്ലാ, ന്റെ മേലെ അവളെന്തെകിലും GPS ഫിറ്റ്‌ ചെയ്തിട്ടുണ്ടോ ന്ന് പോലും നിക്ക് തോന്നാറുണ്ട്, ഞാൻ എവിടെ പോയാലും അവളറിയും.

 

പിന്നെ എന്നും വൈകിട്ട് വീഡിയോ കോളിൽ വരണം അത് നിർബന്ധ..അവളുടെ അന്നത്തെ ദിവസത്തെ കാര്യം മുഴുവൻ അതായത് രാവിലെ മിണ്ടുന്നവരുടെ എണ്ണം തൊട്ട് വൈകിട്ട് തിരിച്ചു വരുന്ന വഴി കണ്ട പൂച്ചയുടെ കാര്യം വരെ ന്നെ പറഞ്ഞു കേൾപ്പിച്ചാലേ അവൾക്കുറക്കം വരൂ…

 

പിന്നെന്തുണ്ട് ന്ന് ചോദിച്ചാ ഞാൻ വീട്ടിൽ ഉണ്ടായിരുന്ന കോഴിനേം പശുനേം ഒക്കെ വിറ്റു, ഇപ്പോ കവലയിൽ ഉള്ള കാടമുറിയുടെയും, കൃഷിയിലെയും വരുമാനം മാത്രത്തിൽ ഒതു‌ക്കി,

 

 

അതൊന്നുവല്ല ഇന്നത്തെ പ്രതേകത.. ഇന്നെന്റെ റിസൾട്ട്‌ വരുവാണ്,,

അതിന്റെ കുറച്ചു ടെൻഷൻ എനിക്കും വിശാലിനും ഒഴികെ ബാക്കി എല്ലാർക്കും ഉണ്ട്,

 

അങ്ങനെ മൂന്നു വർഷം… എങ്ങോട്ടോ ഓടി മറഞ്ഞു.

 

“” നിനക്കൊരു ടെൻഷനുമില്ലേയെന്റെ സിദ്ധു… “”

 

കടിച്ചു തീർത്ത നഖത്തിന്റെ കണക്കെടുക്കാതെ ആൻഡ്രേസ്സ അടുത്ത കൈ വായിലേക്ക് വെച്ചു,

 

 

“” അവൻ ജയിക്കൂന്ന് ആരെക്കാളും നന്നായിട്ട് അവനറിയാം… സകല ഒഴപ്പിനും നടക്കേം, ന്തിന് നേരെചൊവ്വേ ക്ലാസ്സിൽ കേറ പോലുമില്ല ന്നാലും അവൻ ജൈക്കും… ന്ത്‌ മറ്റേതാണോ… “”

 

അപർണ്ണ അതിന് കൂട്ട് പിടിച്ചു, പക്ഷെ നിക്കും ടെൻഷൻ ഉണ്ട്, കാരണം ജയിച്ചില്ലേ അവളെന്നെ എടുത്ത് ഉടുക്കും.

Leave a Reply

Your email address will not be published. Required fields are marked *