“” ന്തിനാ അമ്മാവാ ഇപ്പോ ഇതൊക്കെ പറയണേ…””
പുള്ളി ഇമോഷണൽ ആയെന്ന് കണ്ടതും ഞാൻ പുള്ളിയെ തോളോട് ചേർത്ത് പിടിച്ചു,
“” പറയണം മോനെ.. നിനക്കറിയാല്ലോ പൂജടെ കാര്യം… ഇപ്പോ നീയും അവിടെക്കാ പോണെന്ന് അറിഞ്ഞപ്പോ ഒരു സമാധാനമുണ്ട് അമ്മാവന്.. നിനക്ക് സമയം ഒക്കുമ്പോ ഒന്ന് ശ്രദ്ധിച്ചേക്കണേ ടാ അവളെ…. “”
“” അത് പിന്നെ പ്രത്യേകം പറയേണ്ടതുണ്ടോ അമ്മാവാ, ഞാനോക്കിക്കോളാം അവളെ പോരെ..””
പുള്ളി ന്റെ തോളിൽ കൈ വെച്ചു നിറ കണ്ണുകളോടെ മുന്നിലേക്ക് നടന്നു,
ഞാൻ അയാളെ നോക്കി
മണ്ടൻ…. ഞാൻ പതിയെ ചുണ്ടനക്കി… ഞാൻ ഈ സ്ഥലം പാട്ടത്തിനുകൊടുക്കുമ്പോൾ മാസം നല്ലൊരു വരുമാനം ഉണ്ടായാലും അതിൽ മുപ്പതു ശതമാനമേ പുള്ളിക്കായി കിട്ടു, ബാക്കി കൃഷി ഇറക്കുന്ന ആൾക്കും. ഞാൻ നോക്കിയിട്ട് ഞാൻ ഇവിടുന്ന് പോയാ ഈ വീടും സ്ഥലവും നോക്കാൻ ഒരാള് വേണം..
അതിൽ നിന്ന് കൊടുക്കുന്ന മുപ്പത് ശതമാനം കൊടുത്താലും നിക്ക് നഷ്ടമില്ല… ഇപ്പോളത്തെ കാലത്ത് ഒരാളെ നോക്കാൻ ഏൽപ്പിക്കുകന്ന് പറഞ്ഞാൽ ഇതിലും കൂടുതൽ അയാൾക്ക് കൊടുക്കേണ്ടി വരും.. അപ്പോ പിന്നെ ഞാൻ നോക്കിട്ട് ഇതാണ് നല്ലത്.
വീടും പരിസരവും വൃത്തിയായി കിടന്നോളുകയും ചെയ്യും, പുള്ളി വന്ന് നോക്കിക്കോളും താനും..
പശൂന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും ന്ന് പറയുന്നപോലെയായി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഞാൻ നേരെ പോയൊന്ന് കുളിച്ചു, അഞ്ചു മണിക്ക് വിശാലിനോട് വരാൻ പറഞ്ഞിട്ടുണ്ട് അവൾ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ ഞാൻ ഇന്ന് ബാംഗ്ലൂർക്ക് തിരിക്കയാണ്, അവിടെ നേരത്തെ പോയിട്ട് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്, അവളോട് പറഞ്ഞിട്ടില്ല ന്ന് മാത്രം.