“” നീയിന്ന് പോയില്ലേ പെണ്ണെ… “” ഞാൻ ഫോണിലേക്ക് നോക്കി സമയം മൂന്നരയടുത്തായതെ യുള്ളൂ..
“” മ്മ്… പോയി…. പോയി….!!
ഇടക്ക് ടി ബ്രേക്ക് കിട്ടിപ്പൊ നിക്കെന്റെ ചെക്കനെ വിളിക്കണോന്ന് തോന്നി വിളിച്ചു…
ഇനിയാരേലും കൊണ്ടൊയോ ഇല്ലയോ ന്നറിയില്ലലോ…?? “”
അവളൊന്ന് അമർത്തി ചിരിച്ചു,
“” ഓഹ് അത്ര ഗതികേടുള്ളവരൊന്നും ഇവിടുണ്ടാവുന്ന് നിക്ക് തോന്നണില്ല മോളെ… “”
ഞാൻ പണിക്കാർക്ക് വേണ്ടിയുള്ള ചായേം പലഹാരോം വാങ്ങാൻ വേണ്ടി പേഴ്‌സ് എടുക്കാൻ അകത്തേക്ക് കയറി
“” പറയാൻ പറ്റൂല വാവേ.. ചിലപ്പോ ന്നെ പോലെ ഗതി കെട്ട ആരേലുമൊക്കെ വന്നാലോ…?? “”
ഞാൻ അകത്തേക്ക് കയറി പേർസ് കയ്യിലെടുത്തു, വണ്ടിയുടെ താക്കോലും ക്കൊണ്ട് വെളിയിലേക്ക് ഇറങ്ങി
“” ന്നാ ശെരി… നിക്കെ കേറാൻ സമയായി… “”
മറുതലക്കൽ ആരോ വിളിച്ചതും അവൾ ദൃതികാണിച്ചു, ഫോൺ വെച്ചു, പിന്നെ
ഞാൻ നേരെ വണ്ടി കവലയിലേക്കും വിട്ടു, പറഞ്ഞേൽപ്പിച്ച പോലെ തയാറായ പലഹാരവും ചായേം ക്കൊണ്ട് ഞാൻ നേരെ വീട്ടിലേക്ക് വിട്ടു,
ഞാൻ ചെല്ലുമ്പോ സ്ഥലം പാട്ടത്തിന് എടുത്ത ഗോപലേട്ടൻ ഉണ്ടായിരുന്നവിടെ… പേപ്പറും ശെരിയാക്കി കൊടുത്ത് അമ്മാവനേം വിളിച്ചു ഏല്പിച്ചു,.
അവരെല്ലാം പോയതും അമ്മാവൻ ന്റെ അടുത്തേക്ക് വന്നു,
“” മോനെ സിദ്ധു… ഞാനും നിന്റെ മുത്തശ്ശിയും തമ്മിലെന്തിനാ പിണങ്ങിയത് ന്ന് പോലും നിയിത് വരെ തിരക്കിട്ടില്ല… ന്നിട്ടും ഒന്നും മനസ്സിൽ വെക്കാതെ നിക്കുള്ളതുടെ ഞങ്ങൾക്ക് തരാ നീ ചെയ്യണേ. “”