പിന്നെ അവരെന്നെ എടുത്ത് പഞ്ഞിക്കിട്ടു. കാര്യം നിമ്രതിൻ്റെ വീട്ടുകാർ ആയിരുന്നു അത്. അവളെ കൊണ്ട് പോകാൻ വേണ്ടി വന്നതാണ് അവർ. വന്നു കേറിയതും കാണുന്ന കാഴ്ച്ച അതാണ്.
ഞങ്ങളുടെ കൂടെ പഠിക്കുന്ന ഹിമാൻഷി എന്ന മറ്റൊരു പഞ്ചാബി കൂട്ടുകാരി അറിയാതെ വന്നത് കൊണ്ട് അവൾ അറിയാതെ വീട്ടുകർ വന്നപ്പോൾ കണ്ട് കൂട്ടി കൊണ്ട് വന്നതാണ്. പറഞ്ഞിട്ട് എന്ത് കാര്യം എനിക്ക് കിട്ടേണ്ടത് കിട്ടി.
അവളെയും കൊണ്ട് വീട്ടുകാർ പഞ്ചാബിലേക്ക് പോയി. അതിൽ പിന്നെ കൂടെ പഠിച്ച ആരേലും കാണാൻ വിളിച്ചാൽ ഞാൻ പോകാറില്ല. അന്ന് ഫോണും ഇന്റർനെറ്റും ഒന്നും അധികം ഇല്ലാത്തത് കൊണ്ട് ആ കോളേജ് ഫ്രണ്ട്സിൻ്റെ ബന്ധം പതിയെ അകന്നു.
ഒരു രണ്ട് കൊല്ലം ഒക്കെ ഇടക്ക് ആരെയെങ്കിലും കാണും. അതിനിടയിൽ ഉപ്പയും ഉമ്മയും മരിക്കുകയും ചെയ്തു. അങ്ങനെ ഇരിക്കെ ആണ് എനിക്കു ഓസ്ട്രേലിയയിൽ ജോലി കിട്ടിയത്. പിന്നെ അവിടെ സ്ഥിരതാമസം ആയി. അതോടു കൂടി എല്ലാം അവസാനിച്ചു.
അങ്ങനെ ഡിഗ്രി കഴിഞ്ഞു നീണ്ട പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞു. ഒരു മൂന്ന് മാസം മുന്ന് ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് വന്നത് കണ്ടത് നോക്കുന്നത്. പ്രയാഗ ആയിരുന്നു അത്. അങ്ങനെ പിന്നെ നാട്ടിലെ വിഷേങ്ങൾ അറിയാൻ തുടങ്ങി.
മറ്റ് ഫ്രണ്ട്സ് എല്ലാം തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നു. പക്ഷെ എന്നെ കിട്ടാതെ ഇരിക്കുകയായിരുന്നു. അങ്ങനെ ഫ്രണ്ട്സ് എല്ലാവരും കൂടി ഒരു ഗെറ്റുഗദർ പ്ലാൻ ചെയ്യുകയായിരുന്നു. പക്ഷേ ഞാനുമായി കോൺടാക്ട് ഉണ്ടെന്ന് പ്രയാഗ ആരോടും പറഞ്ഞില്ല. മാത്രമല്ല എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നും കരുതി.