ക്ലാസ്സ്‌മേറ്റ്സ് [ആദിദേവ്]

Posted by

 

പ്രയാഗ: അതൊന്നും കുഴപ്പില്ല.

 

അങ്ങനെ പ്രയാഗയുടെ വീടിൻ്റെ ഗയിറ്റിന് മുന്നിൽ വണ്ടി നിർത്തി.

 

അഭിരാമി: ഞാൻ ഈ വേഷത്തിൽ കേറുന്നില്ല.

 

പ്രയാഗ: എന്നാ ശരി… പോകട്ടെ.

 

ഞാൻ: ശരി…

 

പ്രയാഗ: ഇവനെ ഫ്ലാറ്റിൽ വിട്ട് നീ എങ്ങനെ പോവും?

 

അഭിരാമി: അത് ജീപ്പ് കൊണ്ട് വരാൻ പറയാം.

 

പ്രയാഗ: ശരി എന്നാ, ബൈ…

 

അങ്ങനെ അവളെ വീട്ടിൽ വിട്ട് ഞങ്ങൾ തിരിച്ചു.

 

ഞാൻ: അല്ല… നീയിത് SI ആയിട്ട് എത്ര നാളായി?

 

അഭിരാമി: ഒരു കൊല്ലം ആയുള്ളൂ. കോൺസ്റ്റബിൾ ആയി കയറിയതാ.

 

ഞാൻ: ആഹാ…

 

അഭിരാമി: എന്തായാലും നിൻ്റെ വരവ് ഞങ്ങൾക്ക് എല്ലാവർക്കും ശരിക്കും സർപ്രൈസ് ആയി. പ്രയാഗയുമായി കോൺടാക്ട് ഉണ്ടായിരുന്നു, അല്ലെ?

 

ഞാൻ: ആ.. ഈ അടുത്ത് ഇൻസ്റ്റയിൽ കണ്ട് ചാറ്റ് തുടങ്ങിയതാ.

 

അഭിരാമി: ആഹാ…അല്ല, ഫാമിലി ഒക്കെ എങ്ങനെ പോകുന്നു?

 

ഞാൻ: അടിപൊളിയായി പോകുന്നു.

 

അഭിരാമി: നാട്ടിൽ വന്നിട്ടുണ്ടോ?

 

ഞാൻ: ഇല്ല… ഓസ്ട്രേലിയയിൽ ആണ്.

 

അഭിരാമി: അല്ലാ…നീ എവിടാ താമസിക്കുന്നത്?

 

ഞാൻ: ടൗണിൽ ഉള്ള ഫ്ലാറ്റിൽ ആണ്.

 

അഭിരാമി: എന്നാ ഇന്ന് എൻ്റെ കോർട്ടേഴ്സിൽ കൂടാം.

 

ഞാൻ: ഏത്, പോലിസ് കോർട്ടേഴ്സിലോ?

 

അഭിരാമി: എന്താടാ പേടിയുണ്ടോ?

 

ഞാൻ: ഏയ്… ഇല്ല….

 

അഭിരാമി: നിന്നെ ഫ്ലാറ്റിൽ വിട്ടാൽ പിന്നെ ജീപ്പ് വരുത്തണം. നീ കോർട്ടേഴ്സിൽ വരുവാണേൽ നാളെ നിനക്ക് കാർ എടുത്തു പോവാലോ.

 

ഞാൻ: ആ… എന്നാ ശരി.

 

Leave a Reply

Your email address will not be published. Required fields are marked *