“ആർക്ക് ബോറടിക്കാൻ, അർജുനെ നിനക്ക് ബോറടിക്കുവോടാ..” കാർത്തിക് ചോദിച്ചു. “ചേട്ടന് പറയാൻ തോന്നുന്നെങ്കിൽ പറഞ്ഞോ ഞങ്ങൾക്ക് ബോറടിയൊന്നും ഇല്ല..” അർജുൻ പറഞ്ഞു.
കാർത്തിക് ഒരു ബിയർ ഓപ്പൺ ചെയ്ത് ആർദ്രയ്ക്ക് കൊടുത്തു.. “ചേച്ചി പറഞ്ഞാലും മതി..” കാർത്തിക് ആർദ്രയെ നോക്കികൊണ്ട് പറഞ്ഞു.. “ഹോ, അത് പ്രത്യേകിച്ച് ഒന്നും ഇല്ല.. എല്ലാ ലവേഴ്‌സിന്റെയും പോലെത്തന്നെ..” അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ശരിയാ, ഞങ്ങളുടെ സ്റ്റോറി ബാക്കിയുള്ളവർക്ക് ക്ലിഷേ ആയിരിക്കും, ബട്ട് ഞങ്ങൾക്ക് സ്പെഷ്യലാ..” അനുരാഗ് പറഞ്ഞു.
“എന്നാലും കേൾക്കാലോ, ഇപ്പൊ നല്ല മൂഡ് അല്ലെ.. ഒരു ചിയേർസ് പറഞ്ഞു തുടങ്ങിക്കോ..” കാർത്തിക് പറഞ്ഞു.
അവർ എല്ലാവരും ചിയേർസ് പറഞ്ഞു ഡ്രിങ്ക് സിപ് ചെയ്തു.
“ടാ, ചിക്കൻ നോക്കിക്കോ..” അനുരാഗ് പറഞ്ഞു. “അത് ഞാൻ നോക്കിക്കോളാം ചേട്ടാ..” അർജുൻ പറഞ്ഞു.
“ഹൈദരാബാദിൽ ഞങ്ങൾ ഒരുമിച്ചാണ് വർക്ക് ചെയ്തിരുന്നത്, അപ്പൊ പരിചയപ്പെട്ടു, ഫോൺ വിളി, കറക്കം, വീട്ടിൽ പ്രശ്നം, അടി, ഇടി, ഇപ്പൊ വീട്ടുകാരൊന്നും ഇല്ല, ഞങ്ങൾ മാത്രം, പിന്നെ നിങ്ങളെപ്പോലെ ഉള്ള ഫ്രണ്ട്സും, ഇതാണ് ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളുടെ സ്റ്റോറി.. കൂടുതൽ പറഞ്ഞാൽ ബോറാകും…” അനുരാഗ് പറഞ്ഞു.
“ആഹാ, ഇതേയുള്ളൂ.. ചേട്ടന്റെ സ്റ്റോറി ബോറിങ് തന്നെ..” കാർത്തിക് ചിരിച്ചുകൊണ്ട് പറഞ്ഞു.. “ആടാ.. അതല്ലേ മുൻകൂട്ടി പറഞ്ഞത്..” അനുരാഗ് പറഞ്ഞു. “അപ്പൊ ചേച്ചി ഇപ്പൊ വർക്ക് ചെയ്യുന്നില്ലേ..” കാർത്തിക് ചോദിച്ചു. “അവൾ വർക്ക് ഫ്രം ഹോം പറ്റുന്ന ഒരു കമ്പനി നോക്കി കേറി.. അതാ അവൾക്കിഷ്ടം..” അനുരാഗ് പറഞ്ഞു. “പിന്നെ ഫ്രീലാൻസ് ആയും ചെയ്യുന്നുണ്ട്…” ആർദ്ര പറഞ്ഞു.