ഉമ : എനിക്ക് ഒരു ആഗ്രഹം ഉണ്ട്..
ഞാൻ : പറ
ഉമ : അത് ഞാൻ പറയാം.. എന്റെ ഉണ്ണിഏട്ടൻ അത് എങ്ങനെ എടുക്കും എന്നറീല്ല
ഞാൻ : എന്റെ കൊച്ചു പറ.. എങ്കിൽ അല്ലെ അറിയാൻ പറ്റു
ഉമ : സമയം ആവട്ടെ ഞാൻ പറയാം..
ഞാൻ : എനിക്കും ഉണ്ട് ഒരാഗ്രഹം.. അതും സമയം ആവട്ടെ
വീണ്ടും യാത്ര തുടർന്നു..
വീട്ടിൽ എത്തിയപ്പോളേക്കും മഴ തകർത്തു ഓയ്യാൻ തുടങ്ങി.. മഴ ആയതുകൊണ്ട് naale പോയാൽ മതി എന്ന് ഉമയുടെ അച്ഛനും അമ്മയും ഒക്കെ നിർബന്ധിച്ചു. ഞാൻ വീട്ടിലും വിളിച്ചു പറഞ്ഞു.. അച്ഛനും പറഞ്ഞു മഴയത് വരണ്ട naale മഴ മാറിയിട്ട് വന്നാൽ മതി എന്ന്..
സാറ്റർഡേ എനിക്ക് പ്രോജെക്ടിന്റെ കാര്യത്തിനായി കോളേജിൽ പോണം ആയിരുന്നു.. ഞാൻ naale രാവിലെ ഇറങ്ങും എന്നൊക്കെ പറഞ്ഞു..
ആ വീട്ടിൽ മൂന്നു റൂം ആണുള്ളത്.. താഴെ അച്ഛന്റെയും അമ്മയുടെയും റൂം, പിന്നെ ഒരു ഗസ്റ്റ് റൂം, പിന്നെ മുകളിൽ ഉമയുടെ റൂം. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ഉമയും താഴെ ആണ് കിടക്കുന്നത് സൊ ഞാൻ മുകളിൽ എന്റെ ഉമ കുട്ടിയുടെ റൂം തന്നെ ഉപയോഗിച്ചോളാൻ പറഞ്ഞു.
അല്ലേലും എനിക്ക് ആ റൂം അല്ലെ തരേണ്ടത്….
ഞാൻ ഫ്രഷ് ആയി വന്നു.. ഡ്രസ്സ് എല്ലാം നനഞ്ഞത് കൊണ്ട് കഴുകി ഇട്ടു.. അവളുടെ അച്ഛന്റെ ഒരു ലുങ്കി തന്നു, പുള്ളിക്കാരന്റെ ഷർട്ട് ഒന്നും എനിക്ക് സൈസ് അല്ല ഒരുപാട് വലുതാണ്, അവസാനം ഉമ അവളുടെ ഒരു ബനിയൻ എടുത്തു തന്നു.. ആ ബനിയൻ ഇടാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും അവളുടെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ അതിട്ടു നിൽക്കാൻ ഒരു ചമ്മൽ പോലെ..