ഞാൻ : എന്ത് പറ്റി?
ഉമ : ഒന്നൂല്ല
ഞാൻ : എന്തിനാ എന്റെ മോളു വിഷമിക്കുന്നത്
ഉമ : കുറച്ചു നേരം കൂടി അല്ലെ ഉള്ളു.. ഇനി.. പിന്നെയും ഞാൻ ഒറ്റക്കല്ലേ..
ഞാൻ : എന്തിനാടോ വിഷമിക്കുന്നത്.. ഞാൻ എന്നും നിന്റെ കൂടെ ഉണ്ടല്ലോ.. അമ്മയ്ക്ക് വയ്യാതായത് നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും..
ഉമ.: ഉണ്ണിയേട്ടാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നോട് സത്യം പറയുമോ..?
ഞാൻ : ചോദിക്ക്
ഉമ : ഉണ്ണിയേട്ടനിപ്പോൾ എന്നോടുള്ള സ്നേഹം എപ്പോളും ഇങ്ങനെ കാണുമോ?
ഞാൻ : അതെന്താ നി അങ്ങനെ ചോദിച്ചത്
ഉമ : വീട്ടുകാർ പറഞ്ഞു എന്തായാലും വേറൊരു കല്യാണം കഴിപ്പിക്കുമല്ലോ അപ്പോൾ എന്നെ മറക്കുമോ?
ഞാൻ ബൈക്ക് സൈഡ് ഒതുക്കി നിർത്തി എന്നിട്ട് പുറകിലോട്ട് നോക്കി.. അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
ആ കണ്ണുകൾ ഞാൻ തുടച്ചു കൊടുത്തു
ഞാൻ : നി എന്റെ ഭാര്യ അല്ലെ.. ആര് വന്നാലും പോയാലും ആ ബന്ധം അങ്ങനെ അങ്ങ് പോകുമോ.? പിന്നെ വേറെ കല്യാണം കഴിക്കുന്നത് അത് ഇനിയും സമയം ഉണ്ടല്ലോ അതുമല്ല അതിന് എനിക്കിനി പറ്റുമെന്നു തോന്നുന്നില്ല
ഉമ : അത് വേണ്ട.. ആ അമ്മയെയും അച്ഛനെയും ഒന്നും വിഷമിപ്പിക്കരുത്… എന്റെ മാത്രം ആയിരിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ വീട്ടുകാരെ വിഷമിപ്പിക്കുന്നത് എനിക്ക് സഹിക്കില്ല.. അതുകൊണ്ട് വേറെ കല്യാണം കഴിക്കണം.. പക്ഷെ എന്നെ ഒരിക്കലും മറക്കരുത്..
ഞാൻ : എന്തിനാ മോളെ നി ഇപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്… നി എന്റെ ഭാര്യ ആണ്..അത് എന്നും അങ്ങനെ തന്നെ ആയിരിക്കും.. ഉറപ്പ്