കുട പുറകിലേക്ക് ചായ്ച്ചു പിടിച്ചിരിക്കുന്നത് കാരണം അവിടെ ആളുണ്ട് എന്നല്ലാതെ ആരാണെന്നോ എന്ത് ചെയ്യുന്നെന്നോ ആർക്കും കാണാൻ കഴിയില്ലായിരുന്നു മാത്രവുമല്ല മഴ ആയോണ്ട് അവിടെങ്ങും ആരുമില്ല.. ഞാനും ഉമയുടെ കവിളിൽ ചുംബിച്ചു. അവൾ ചിരിച്ചുകൊണ്ട് എന്റെ ചുംബനത്തെ ഏറ്റുവാങ്ങി. പിന്നെ അവൾ പതിയെ തലചാരിച്ചു എന്റെ മുഖത്തേക്ക് നോക്കി ഞാനും അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പതിയെ ചുണ്ടുകൾ അടുപ്പിച്ചു. അവളുടെ ചുണ്ടുകളിൽ പതിന്നിരുന്ന മഴത്തുള്ളികൾ എല്ലാം ഞാൻ നുണഞ്ഞിറക്കി. ഞങ്ങളിരിവരും ആസ്വദിച്ചു ചുംബിച്ചു. അവളുടെ ചുണ്ടുകളെ നുണഞ്ഞു കൊണ്ട് കുറച്ചു കൂടി ഗാടമായി ഞാൻ അവളെ കെട്ടിപിടിച്ചു.. പുറത്താണ് എന്നുള്ള ബോധ്യം ഉള്ളതുകൊണ്ട് ഒരുപാട് നേരം അങ്ങനെ നിന്നില്ല, കുറച്ചു നേരം കൂടി പരസ്പരം വരിപ്പുണർന്നു നിന്ന ശേഷം ഞങ്ങൾ തിരിച്ചു.
അപ്പോളും ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. ഞങ്ങൾ ആ ചായ കടയിലെ അമ്മയോട് യാത്ര പറഞ്ഞു വീട്ടിലേക്കുള്ള യാത്ര തുടർന്നു..
താമസിച്ചത് കൊണ്ട് ഞങ്ങൾ ഒരു ഹോട്ടലിൽ കേറി ഫുഡും കഴിച്ചു. തിരിച്ചു ബൈക്കിൽ കയറിയപ്പോൾ തൊട്ടു എന്റെ ഉമ കുട്ടി സൈലന്റ് ആയി.. അങ്ങോട്ട് പോയപ്പോൾ ഉള്ള സന്തോഷവും എനെർജിയും ഒന്നും ഇപ്പോൾ ആ മുഖത്തു കാണുന്നില്ല.. എന്നിലേക്ക് ചാരി എന്റെ തോളിൽ തല വെച്ചിരിക്കുകയാണവൾ.. സൈഡ് മിററിൽ കൂടി നോക്കുമ്പോൾ എനിക്ക് അവളുടെ മുഖം കാണാൻ പറ്റുന്നുണ്ടായിരുന്നു. ആ മുഖത്തു ഇപ്പോൾ വിഷമം ആണ് കാണാൻ കഴിയുന്നത്, കണ്ണൊക്കെ കലങ്ങി വരുന്നു..