ഞങ്ങൾ ആ മഴയത്തോടെ പരസ്പരം ചേർത്ത പിടിച്ചു നടക്കുന്നതും, ആ മഴയത് നിന്നു ഫോട്ടോ എടുക്കുന്നതും, വെള്ളം തെറിപ്പിച്ചു കളിക്കുന്നത് എല്ലാം പാർക്കിംഗ് ഗ്രൗണ്ടിനു അടുത്ത് ഒരു ചായ കട നടത്തുന്ന അൽപ്പോം പ്രായമുള്ള ഒരമ്മ ശ്രെദ്ധിക്കുന്നുണ്ടാർന്നു.. ഞങ്ങൾ അവിടേക്ക് എത്തിയതും ആ അമ്മ ഞങ്ങളെ രണ്ടു പേരെയും നോക്കി വളരെ നിഷ്കളങ്കമായ ചിരിച്ചു.. ഞങ്ങളും ചിരിച്ചു. ഒരു കുഞ്ഞു ചായക്കട ആയിരുന്നു അത്. മഴയുടെ കുളിരിൽ ചായ അത് ഒരു വികാരം ആണല്ലോ സൊ ഞാൻ രണ്ട് ചായ പറഞ്ഞു. അപ്പോളും ആ അമ്മ ചിരിച്ചുകൊണ്ട് ചായ എടുത്തു തന്നു. ഞാൻ അത് വാങ്ങി ഉമയ്ക്കും കൊടുത്തു ഞാനും കുടിച്ചു തുടങ്ങി.. ആ മഴയുടെ ഭംഗി ആസ്വദിച്ചു ഒരു കുടകീഴിൽ നിന്നു കൊണ്ട് തന്നെ ഞങ്ങൾ ആ ചായ ഊതി ഊതി കുടിച്ചു കൊണ്ടിരുന്നു.
നല്ല മഴ ആയതുകൊണ്ട് ആ പരിസരത്തു എങ്ങും ആരും ഇല്ലായിരുന്നു.. മക്കളെ നിങ്ങൾ എവിടുന്നാ? ആ അമ്മ ചോദിച്ചു..
ഞങ്ങൾ ഇവിടെ ഉള്ളവരല്ല കൊല്ലം സിറ്റിക്ക് അടുത്താണ് താമസം ഞാൻ പറഞ്ഞു..
നിങ്ങളുടെ കല്യാണം ഇപ്പോൾ കഴിഞ്ഞതേ ഉള്ളോ?..
ഞങ്ങൾ ഒന്നും ആലോചിക്കാതെ പെട്ടെന്ന് തന്നെ പറഞ്ഞു.. അതെ അമ്മേ.. 1 മാസം ആയതേ ഉള്ളു..
നിങ്ങളുടെ സ്നേഹവും സന്തോഷവും കണ്ടതുകൊണ്ട് ചോദിച്ചതാ..എന്നും ഇതുപോലെ തന്നെ ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആ അമ്മ വളരെ നിഷ്കളങ്കതയോടും സ്നേഹത്തോടും കൂടി പറഞ്ഞു..
ഇത് കേട്ടു ഞങ്ങളും ചിരിച്ചു.. പതിവുപോലെ തന്നെ ചായ കുടിച്ചു പകുതി ആയപ്പോൾ ഗ്ലാസ് എക്സ്ചേഞ്ച് ചെയ്തു…അങ്ങനെ ചായയും കുടിച്ചു കാശും കൊടുത്തു മഴ തോരാൻ വേണ്ടി അവിടെ കാത്തു നിന്നു.. ബൈക്കിൽ ആണ് വന്നത് കോട്ട് ഒന്നും എടുത്തില്ല മഴയത് നനഞ്ഞ പോകാൻ ആണ് പ്ലാൻ എന്നൊക്കെ ആ അമ്മയോട് ഞങ്ങൾ പറഞ്ഞു.. മഴയത്തു നനഞ്ഞു പോകുന്നതൊക്കെ നല്ലതാ പക്ഷെ പനി പിടിക്കും അതുമല്ല ഒത്തിരി ദൂരവും ഉണ്ടല്ലോ അതുകൊണ്ട് മഴ മാറിയിട്ട് പോയാ മതി എന്ന് ആ അമ്മ പറഞ്ഞു..