ഉമ : ( ഒന്നു ചിരിച്ചു കൊണ്ട് ) ഭർത്താവിന്റെ എന്ത് ഉന്നമനത്തിനു ആണ് ചോദിക്കാനത് കാര്യമായി
ഞാൻ : അതെന്താ?
ഉമ : ചോദിച്ചാരുന്നേൽ ഞാൻ എന്ത് പറയണമായിരുന്നു. ഡിഗ്രി പാസ്സ് ആവാൻ വേണ്ടി എന്നോ
ഞാൻ : പോടീ…
ഞങ്ങൾ രണ്ടും കുറച്ചു നേരം അവിടെ ഒക്കെ ചുറ്റി കറങ്ങി നിന്നു.. കുറെ ഫോട്ടോസ് ഒക്കെ എടുത്ത ശേഷം തിരിച്ചു ഇറങ്ങാൻ വന്നതും മഴ പെയ്ത തുടങ്ങി. കുറച്ചു നേരം കാത്ത് നിന്നിട്ടും മഴയ്ക്ക് ഒരു കുറവും ഇല്ല പിന്നെ നമുക്ക് നനഞ്ഞാലോ എന്ന് കണ്ണ് കൊണ്ടൊരു ആംഗ്യം കാണിച്ചു, എന്റെ ഉമ കുട്ടി ചിരിച്ചു കൊണ്ട് ബാഗിൽ നിന്നും കുട എടുത്തു തന്നു. ഞാൻ എന്റെ പാന്റ് കുറച്ചു മുകളിലേക്ക് ചുരുട്ടി വെച്ചു, കുടയും നിവർത്തി ഇറങ്ങി. ഉമ ഇടതു കൈ കൊണ്ട് തന്റെ ടോപ് ചെറുതായി പൊക്കി പിടിച്ചു വലതു കൈ കൊണ്ട് എന്റെ ഇടതുകയിൽ കോർത്തു പിടിച്ചു ഞങ്ങൾ ആ മഴയത്തൂടെ നടന്നു തുടങ്ങി.
ആ പച്ചപ്പ് വിരിച്ച നെൽ പടത്തിനു കുറുകെ ഒരു വെള്ള പരവധാനി വിരിച്ച പോലെ കിടക്കുന്ന ആ കോൺക്രീറ്റ് റോഡിൽ കൂടി നിറഞ്ഞു പെയ്യുന്ന മഴയത് ഞങ്ങൾ കൈ ചേർത്ത പിടിച്ചു നടന്നു. അത്യാവശ്യം നല്ല മഴയായത് കൊണ്ട് ഞങ്ങൾ രണ്ടു പേരും ചെറുതായി നനയുന്നുണ്ട്. ഞാൻ എന്റെ ഇടതു കൈയിൽ നിന്നും കുട വലുത് കൈലേക്ക് മാറ്റി പിടിച്ചു ഇടതു കൈ കൊണ്ട് എന്റെ ഉമയുടെ അരയിലൂടെ ചുറ്റി പിടിച്ചു എന്നിലേക്ക് ചേർത്തു പിടിച്ചു അവളും തിരിച്ചു വലതു കൈ കൊണ്ട് എന്നെ ചുറ്റി പിടിച്ചു ചേർന്നു. ആ കോരി ചൊരിയുന്ന മഴയുടെ തണുപ്പിൽ ഇങ്ങനെ ചേർന്നു പോയപ്പോൾ ശെരിക്കും ഏതോ സിനിമയിലെ നായകനും നായികയും ആയ പോലെ എനിക്ക് തോന്നി.. ചുറ്റുമുള്ളവരെ ആരെയും ശ്രദ്ധിക്കാതെ എന്റെ ഭാര്യ എന്ന അധികാരത്തോടെ ഞാൻ ഉമയെയും ചേർത്തു പിടിച്ചു കൊണ്ട് ആ വഴിയേ നടന്നു.