ഞാൻ : അതുകൊണ്ടാകും നിന്നെ പോലെ ഒരു ഭാര്യ കിട്ടിയത് എന്ന് പറഞ്ഞു വരുക ആയിരിക്കും..
ഉമ : എന്താ അല്ലെ?
ഞാൻ : ആണ് ആണെ.. യാൾക്ക് വഴി അറിയാമോ?
ഉമ : ഇല്ല..
ഞാൻ : ബെസ്റ്റ്.. മാപ് ഇടാം
ഉമ : നമുക്ക് ഈ മഴയത് ഇങ്ങനെ കെട്ടിപിടിച്.. വഴി ചോയ്ച്ച ചോയ്ച്ച പോകാം..
അങ്ങനെ ഞങ്ങൾ ഓരോന്നൊക്കെ സംസാരിച്ചു ഏകദേശം 9.15 ഓട് കൂടി അമ്പലത്തിൽ എത്തി. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഏകദേശം 750 m വയലിനു കുറുകെ നടന്നു വേണം അമ്പലത്തിൽ എത്താൻ. കാണുമ്പോലെ നല്ല വൈബ് ഉള്ള ഒരു അമ്പലം. ഉമ ഇൻസ്റ്റാഗ്രാം റീൽ നിന്നു കണ്ടു പിടിച്ചതാണ് ഈ അമ്പലം.
പാർക്കിംഗ് ഗ്രൗണ്ടിൽ ഇറങ്ങി ഡ്രെസ്സും മുടിയും ഒക്കെ നേരെ ആക്കി ഞങ്ങൾ ആ വയലിലൂടെ പതിയെ അങ്ങോട്ടേക്ക് നടന്നു. എന്റെ കൈയിൽ കൈ കോർത്തു പിടിച്ചാണ് അവൾ വന്നത്.. ആളുകൾ ശ്രദ്ധിക്കും എന്നോ അങ്ങനെ ഒരു ചിന്തകളും ഞങ്ങൾക്കിടയിൽ ഇല്ല. ശെരിക്കും ഭാര്യയും ഭർത്താവും തന്നെ ആയി മാറി. കുറച്ചു നേരത്തെ നടത്തയ്ക്ക് ശേഷം ഞങ്ങൾ അവിടെ എത്തി
അത്യാവശ്യം തിരക്ക് ഉണ്ട്. ചെന്നപാടെ അർച്ചന നടത്താൻ റെസിപ്റ് എഴുതുന്ന ക്വിയിലേക്ക് ഉമ കേറി. ഞാൻ അവിടെ പുറത്ത് ഉമയുടെ സൈഡിൽ നിന്നത്തെ ഉള്ളു. എന്തൊക്കെയോ കുറെ പൂജകൾ ഒക്കെ ഉമ പറയുന്നുണ്ട്..
ഇടയ്ക്ക് ഏട്ടാ അച്ഛന്റെയും അണ്ണന്റെയും നാൾ എന്താ എന്ന് എടുത്തു ചോദിച്ചു..
ഞാൻ പറഞ്ഞു കൊടുത്തു.. ഞാൻ ചുറ്റിനും ഒന്നു വെറുതെ നോക്കി അവിടെ ക്വിയിൽ നിക്കുന്ന ആളുകൾ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.. നല്ല കപ്പിൾസ് എന്നാണോ അതോ പാല് കുടി മാറാതെ ഇതിനെ ഒക്കെ ഇപ്പോളെ കെട്ടിച്ചോ എന്നുള്ളതാണ് ആ നോട്ടത്തിന്റെ അർത്ഥം എന്നെനിക്ക് മനസ്സിലായില്ല..