ഞാൻ രാവിലെ തന്നെ റെഡി ആയി ഉമേടെ വീടിൽ എത്തി, അവിടെ അവളുടെ അച്ഛനും ഉണ്ട് ( എന്റെ അമ്മായി അച്ഛനും അമ്മായി അമ്മയും ), അമ്പലത്തിൽ പോകുന്നോണ്ട് അമ്മയെ നോക്കാൻ വേണ്ടി അച്ഛൻ ലീവ് എടുത്തത് ആണ്. ഞാൻ ചെന്നപ്പോൾ ഉമകുട്ടി ഒരുങ്ങുക ആയിരുന്നു. 10 മിനിറ്റ് എടുത്തു കാണും റെഡി ആയി വന്നു, എന്നെ കണ്ടതും നല്ലൊരു ചിരി വിടർന്നു ഞാൻ ഇട്ടിരുന്നത് ഒരു ഗ്രീൻ ഷർട്ട് ആയിരുന്നു. ഉമയുടേത്തും ഗ്രീൻ ടോപ്.. എനിക്കറിയാമായിരുന്നു അന്ന് ഞാൻ വാങ്ങി കൊടുത്ത ഡ്രസ്സ് തന്നെ ഇന്ന് ഇടും എന്ന്..,. മഴ ഒക്കെ വരുന്നുണ്ട് നോക്കി പോകണേ എന്ന് ഉമയുടെ അച്ഛൻ പറഞ്ഞു ഒരു കുടയും ഉമേടെ കൈയിൽ കൊടുത്ത്.
7.30 ഒകെ ആയപ്പോൾ അവിടുന്ന് ഇറങ്ങി. അവിടുത്തെ ആ ഒരു ഏരിയ കഴിഞ്ഞതും ഉമ എന്നെ വയറിലൂടെ കെട്ടിപിടിച്ചിരുന്നു എന്നിട്ട് തന്റെ മുഖം എന്റെ തോളിൽ വെച്ചു ചേർന്നിരുന്നു.
ഞാൻ : എന്താടെ ഒന്നും മിണ്ടാതെ?
ഉമ : എത്ര നാളായായി നമ്മൾ കുറച്ചു നേരം ഒന്നു മനസമാധാനം ആയി സംസാരിച്ചിട്ട്.
ഞാൻ : അതെ.
ഉമ : ഉണ്ണിയേട്ടാ..
ഞാൻ : മ്മ്
ഉമ : ഉണ്ണിയേട്ടാ..
ഞാൻ : മ്മ്..
ഉമ : ഉണ്ണിയേട്ടാ( അൽപ്പോം ദേഷ്യത്തോടെ )
ഞാൻ : എന്താടി ഭാര്യേ?
ഉമ : അത് ന്യായം.. വലിയ കാര്യമായിട്ട് വിളിക്കുമ്പോൾ ഇരുന്ന് മുക്കുന്നത് എന്തിനാ..
ഞാൻ : അതൊക്കെപോട്ട്.. നിനക്ക് ഈ ടോപ് ഇഷ്ടപ്പെട്ടോ?
ഉമ : പിന്നെ ഇഷ്ടപ്പെടാതിരിക്കുമോ.. എന്റെ ഭർത്താവ് എനിക്ക് ആദ്യമായി വാങ്ങിച് തന്നതല്ലേ.. ഇഷ്ടമായി.. ഒരുപാട് ഇഷ്ടമായി.. അല്ലേലും എന്റെ ഉണ്ണി ഏട്ടന്റെ സെലെക്ഷൻ സൂപ്പർ അല്ലെ..