സൺഡേ ഉച്ചയ്ക്കലത്തെ ആഹാരവും കഴിഞ്ഞു ഞാൻ നേരെ കുഞ്ചുവിന്റെ വീട്ടിലേക്ക് പോയി. എന്നെയും കാത്തു കുഞ്ചു ഒരുങ്ങി നിൽക്കുക ആയിരുന്നു. എന്തോ പതിവിലും കൂടുതൽ ഒരുങ്ങി നിക്കുന്നത് പോലെ എനിക്ക് തോന്നി..
കണ്ണൊക്കെ നല്ലതുപോലെ എഴുതി നല്ല സുന്ദരി കുട്ടി ആയിട്ട് നിക്കുന്നു.. അതികം സമയം കളയാതെ തന്നെ അവിടുന്ന് ഇറങ്ങി. അത്യാവശ്യം ഓടിക്കാൻ അറിയാമല്ലോ അതുകൊണ്ട് നേരെ റോഡിലോട്ട് തന്നെ ഇറങ്ങി..
ഇപ്പോൾ കുഞ്ചു അത്യാവശ്യം നല്ലതുപോലെ ഡ്രൈവ് ചെയ്യുന്നുണ്ട്. വലിയ തിരക്ക് ഇല്ലാത്ത ഒരു റോഡിൽ എത്തിയപ്പോൾ ഞാൻ എന്റെ വലതു കൈ എടുത്തു ഗിയറിന്റെ മുകളിൽ തിരിച്ചു വെച്ചു. ഇത് കുഞ്ചു ഒന്നു നോക്കി ചിരിച്ചു എന്നിട്ട് അവരുടെ ഇടതു കൈ എന്റെ കൈയിൽ ചേർതു പിടിച്ചു അങ്ങനെ തന്നെ കയ്യിൽ ചേർത്തു പിടിച്ചു കാര്യം പറഞ്ഞുകൊണ്ട് കുറെ നേരം ഡ്രൈവ് ചെയ്തു.
ഏകദേശം 5 മണി ആകാറായപ്പോൾ വീട്ടിലേക്കുള്ള സാധനം വാങ്ങാൻ ആയി സിറ്റിയിലോട്ട് പോയി, തിരക്കായി തുടങ്ങിയപ്പോൾ ഞാൻ തന്നെ ഡ്രൈവ് ചെയ്തു. അങ്ങനെ കടയിൽ എത്തി സാധനങ്ങൾ എല്ലാം വാങ്ങി കഴിഞ്ഞു, അവിടെ അടുത്ത ഒരു കടപ്പുറം ഉണ്ട് സിറ്റിയിലെ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞ ഒരു സ്ഥലം. ഞാൻ നേരെ അങ്ങോട്ടേക്ക് ഡ്രൈവ് ചെയ്തു. അവിടെ എത്തി ഞങ്ങൾ പുറത്തിറങ്ങി കുറച്ചു നേരം അവിടെ ആ കാറിൽ ചാരി നിന്നു കൈ കോർത്തു പിടിച്ചു കൊണ്ട് കാര്യം പറഞ്ഞു നിന്നു..നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെ നിന്നും നേരെ വീട്ടിലേക്ക് പോയി..