അവിടേക്ക് സൈറൺ മുഴക്കി കൊണ്ട് കമ്മീഷണറുടെ വാഹനം പാഞ്ഞെത്തി. വാഹനത്തിനടുത്തേക്ക് C I സുധീഷ് പാഞ്ഞെത്തി എസ് പി രാജേന്ദ്ര വർമ്മ വാഹനത്തിൽ നിന്നും ഇറങ്ങി. അറുപതിനോടടത്ത പ്രായമുള്ള രാജേന്ദ്ര വർമ്മയെ ആരും ആദ്യം കാണുമ്പോൾ തന്നെ ബഹുമാനത്തോടെ നോക്കും കാരണം നല്ല ശരീരവും ഗാംഭീര്യവും പ്രൗഢിയും അയാൾക്കുണ്ട്. പ്രത്യേകിച്ച് മറ്റുള്ളവരോടുള്ള അയാളുടെ പെരുമാറ്റം ഏവരെയും ആകർഷിക്കും വളരെ മാന്യമായ പെരുമാറ്റം.
രാ. വർമ്മ : ആ സുധീ എന്തായി കാര്യങ്ങൾ?
സുധി: സർ ഫോറൻസിക് വിഭാഗം ഉടനെയെത്തും
രാ. വർമ്മ : ഓക്കെ അധികം പബ്ലിസിറ്റി നൽകണ്ടാ . വാ ഞാൻ ബോഡിയൊന്ന് കാണട്ടെ, എടോ തനിക്ക് ഇയാളുടെ കഥകൾ അറിയാമോ
സുധി : ഇല്ല സർ . സാറിന് ഇയാളെ കുറിച്ച് ധാരാളം കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു?
രാ. വർമ്മ : യു ആർ റൈറ്റ് നമ്മുടെ ആ ഇടപ്പള്ളി പീഡന കേസില്ലേ അതിലെ മുഖ്യപ്രതിയാണിവൻ. തനിക്കറിയാമോ ഇവനും കൂട്ടാളികളും ആ പെൺകുട്ടിയെ എന്താ ചെയ്തതെന്ന്? അവളുടെ ശരീരത്തിൽ കാമം തീർത്തതും പോരാഞ്ഞിട്ട് ആ പാവത്തിന്റെ രണ്ട് മാറിടങ്ങൾ പൊള്ളിച്ചു, കൂടാതെ അവളുടെ യോനിയിൽ ഇവൻമാർ പഴുപ്പിച്ച ഇരുമ്പു വച്ച് പൊള്ളിച്ചു ഇനി പറയാൻ എന്റെ മനസ്സ് അനുവദിക്കില്ല അത്രക്ക് ക്രൂരമായാണ് ഇവൻ ആ പാവത്തിനോട് പെരുമാറിയത്
എന്നിട്ട് അൽപ പ്രാണനായ ആ കൊച്ചിനെ നഗ്നയാക്കി അവൾ പഠിക്കുന്ന കോളേജിലെ ഗ്രൗണ്ടിൽ ഉപേക്ഷിച്ചു. അവിടെ ഉള്ളവർ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അവൾ ….
വർമ്മ പറഞ്ഞു തീരുമ്പോഴേക്കും അവിടേക്ക് ഫോറൻസിക് വിഭാഗം എത്തിച്ചേർന്നു അവർ ആ മൃതദേഹം പരിശോധിക്കാൻ തുടങ്ങി