ചതുരംഗ വേട്ട [Chuckcanon]

Posted by

ചതുരംഗ വേട്ട

Chathuranga Vetta | Author : Chuckcanon


സമയം പുലർച്ചെ മൂന്നു മണി!!!!!!

എറണാകുളം ജില്ലാ പോലീസ് മേധാവി രാജേന്ദ്ര വർമ്മയുടെ വസതിയിൽ നിന്നും ടെലഫോൺ ശബ്ദം മുഴങ്ങി കേട്ടു.

രാ. വർമ്മ: എന്താടോ പുലർച്ചക്ക് ശല്യം ചെയ്യുന്നത്?

മറുഭാഗത്ത് : സോറി സർ , ഒരു അത്യാവശ്യ കാര്യമാണ്

രാ. വർമ്മ : താൻ കാര്യം പറ

മറു ഭാഗം: സർ നമ്മുടെ ജോൺ പീറ്റർ മരണപ്പെട്ടു!!

രാ. വർമ്മ: ഏത് നമ്മുടെ ജെ പി ഗ്രൂപ്പിന്റെ ജോൺ പീറ്ററോ???

മറു ഭാഗം: അതേ സർ

രാ. വർമ്മ : അവൻ തീർന്നോ എന്നാൽ ഈ നഗരം രക്ഷപ്പെടും☺️☺️ എന്നാലും

ആ റാസ്കൽ ഇത്ര സിംപിൾ ആയി ചാവേണ്ടവനല്ലാ നരകിച്ച് മരിക്കണം

അത്രക്കും വലിയ വിഷമാണവൻ.

മറു ഭാഗം: പക്ഷേ സർ?

രാ. വർമ്മ: എന്താടോ ഒരു പക്ഷെ? എനി പ്രോബ്ളം?

മറു ഭാഗം: ഒഫ് കോഴ്സ് സർ. ദേർ ഈസ് എ പ്രോബ്ളം ഇൻ ദിസ് ഡെത്ത്

” ഇറ്റ്സ് എ മർഡർ!!! എ കോൾഡ് ബ്ലഡഡ് മർഡർ!!!

രാ. വർമ്മ : വാട്ട് ദ ഹെൽ! ആർ യു ഷുവർ സുധി? ഡിഡ് യു കൺഫോം?

സുധീഷ്‌ : ഇറ്റ്സ് കൺഫോംമ്ഡ് സർ.

ഞാൻ ഇപ്പോൾ സംഭവ സ്ഥലത്താണള്ളത്.പിന്നെ സർ സാറിൻറെയും എന്റെയും ഈ നഗരത്തിന്റെയും ആഗ്രഹം പോലെ തന്നെയാണ് അയാളുടെ മരണവും അത്രക്കും മൃഗീയമായ കൊലപാതകമാണ് നടന്നത്.

രാ. വർമ്മ: ഓക്കെ ശരി ഞാൻ ഉടനെ സ്പോട്ടിൽ എത്താം

 

കൊച്ചിയിലെ ഒരു ആളൊഴിഞ്ഞ നഗരപ്രാന്തപ്രദേശത്ത്! മാലിന്യം നിറഞ്ഞ ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരു മനുഷ്യന്റെ ജഢം കിടക്കുന്നു ആ ശരീരത്തിൽ വലത് കാലും ഇടത് കൈയ്യും അറുത്ത് മാറ്റിയ നിലയിൽ ആ ശരീരഭാഗങ്ങൾ കുറച്ചു മാറി കിടക്കുന്നു. ചുറ്റും ധാരാളം പോലീസ്കാർ നിൽപ്പുണ്ട്. പുലർച്ചെ ആയതിനാൽ സാധാരണ ആളുകൾ കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *