നിനക്ക് അറിയാമോ ലോച്ചായന്റെ രണ്ടാമത്തെ ലൈനാ ഞാൻ. പക്ഷെ ഞാൻ എത്ര ലൈൻ അടിച്ചാ എന്ന് എനിക്ക് ഓർമ പോലും ഇല്ല. എന്നാലും എന്നോട് അതൊന്നും ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.
തങ്കപ്പെട്ട മനുഷ്യനാ, വെള്ളമടി ഇല്ല, ചീത്ത വിളി ഇല്ല, ഒരു ദുശീലങ്ങളും ഇല്ല. എനിക്ക് ആകെ വെള്ളമടിക്കാനും രണ്ട് തെറി പറയാനും നീ മാത്രമേ ഉള്ളു കമ്പനി.
എനിക്കും ഇവിടെ വേറെ ആരും ഇല്ല നിമ്മി.
ഞങ്ങൾ അങ്ങനെ അന്യ രാജ്യത്ത് എത്തിയാണ് സുഹൃത്തുക്കൾ ആവുന്നത്. ഞാൻ അവൾക്ക് നാട്ടിൽവെച്ച് എന്റെ മനസ്സിൽ വല്യ വില കൊടുത്തിരുന്നില്ല എന്ന് ആലോചിക്കുമ്പോൾ വല്ലാത്ത ഒരു കുറ്റബോധം.
ഞാൻ അർഹിക്കുന്നതിലും കൂടുതൽ കേറിങ് എന്നോട് അവൾ കാണിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ് തോന്നും. കുറേ പഴഞ്ചൻ ചിന്താഗതികൾ മനസ്സിൽ കൊണ്ട് നടന്നിട്ട് ഞാൻ എന്തോ വെല്യ സംഭവം ആണെന്ന തോന്നൽ ഏറെക്കുറെ മാറി കിട്ടി. പൊട്ടക്കുളത്തിലെ തവളക്ക് കുളം വിട്ടാൽ അല്ലെ ലോകം എത്ര വലുതാ എന്ന് മനസ്സിലാക്കൂ.
അങ്ങനെ പഠിച്ചും, പള്ളിയിൽ പോയും, കള്ള് കുടിച്ചും, സമയം പെട്ടെന്ന് കടന്ന് പോയി. ഞങ്ങൾ രണ്ടും കോഴ്സ് കംപ്ലീറ്റ് ചെയ്തു.
നിമ്മിയും ലോറെൻസും അപ്പോളും കറക്കം തന്നെ.
പക്ഷെ എനിക്ക് ഇനി ജോലി എന്തെങ്കിലും വേണമെന്നായി, എത്രനാളാ വീട്ടിൽ നിന്ന് കാശ് മേടിക്കുന്നെ, ഇവിടെ വന്നിട്ട് പാർടൈം ആയിട്ട് പോലും എങ്ങും ജോലിക്ക് കേറി കുറച്ച് കാശ് ഉണ്ടാക്കാൻ പറ്റിയില്ല.
പ്രായം കൂടി വരുവാ. നല്ല ജോലി ഇല്ലാതെ നാട്ടിൽ പോവാൻ പറ്റില്ല.