ലോറെൻസ് എന്ന് വെച്ചാൽ അവൾക്ക് ജീവനാ, ഞാൻ കരുതിയതിലും ജനുവിൻ ആയിട്ട് ഉള്ള ഒരു പെണ്ണാണ് നിമ്മി എന്നെനിക്ക് തോന്നി. എനിക്ക് അവളോട് ഉള്ള അകൽച്ച പതിയെ മാറി തുടങ്ങി.
വെള്ളമടി ഒക്കെ കഴിഞ്ഞ് ഞങ്ങൾ രണ്ടും ഇരുന്ന് ഭാവി കാര്യങ്ങളും സ്വപ്നങ്ങളും ഒക്കെ ചർച്ച ചെയ്യും.
ലോറെൻസും നിമ്മിയും ഓൺലൈൻ വഴി പരിചയപ്പെട്ട് ഇഷ്ടത്തിലായതാ അത്രേ, രണ്ട് പേർക്കും പിള്ളേർ ഒന്നും വേണ്ട, കറങ്ങി നടന്നാൽ മതി എന്നാ കാഴ്ചപ്പാട്.
നിനക്ക് അറിയാമോടാ ജോകുട്ടാ, എന്റെ ലോച്ചായന് നിന്നെ എന്ത് കാര്യമാ എന്ന്. നിനക്ക് എന്ത് ആവശ്യം ഉണ്ടേലും, ഇന്നല്ല, എന്നായാലും ഞങ്ങൾ രണ്ടും കൂടെ കാണും. അത്രക്ക് കടപ്പാട് ഉണ്ട് നിന്നോട് ഞങ്ങക്ക്.
കടപ്പാട് ഒന്നും വേണ്ട നിമ്മി, നിങ്ങൾ സന്തോഷമായി അങ്ങ് ജീവിച്ചാ മതി.
അതല്ല ജോയെ, നീ നല്ലവനാ.
ലോച്ചായൻ എപ്പളും പറയും നി ഇവിടെ ഒറ്റക്കല്ലേ, നിനക്ക് ഒരു പെണ്ണിന്നെ സെറ്റ് ആക്കി തരണം എന്നൊക്കെ.
പക്ഷെ ഞാൻ പുള്ളിയോട് പറഞ്ഞു, അതൊന്നും വേണ്ട.
ഞങ്ങടെ ജോ ഡീസന്റാ. സ്കൂളിൽ പോലും നീ ഒരു മൈരിനേം ലൈൻ അടിച്ചിട്ടില്ല, എനിക്ക് എന്തൊരു അഭിമാനം ആരുന്നെന്നോ? നീ എന്റെ ബന്ധത്തിൽ ഉള്ളതാ എന്ന് പറയാൻ.
എനിക്ക് അതൊക്കെ പറ്റത്തില്ല നിമ്മി. ഞാൻ കല്യാണം കഴിക്കുന്ന പെണ്ണിന്നെ മാത്രമേ ഞാൻ പ്രേമികത്തൊള്ളൂ, എനിക്ക് കിട്ടുന്ന പെണ്ണും അങ്ങനെ വേണം എന്ന് എനിക്ക് നിർബന്ധമാ.
അത് അങ്ങനെ തന്നെ വേണം ജോകുട്ടാ. നീ ഒരുത്തിയേം പ്രേമിച്ച് അഴിഞ്ഞാടി നടന്നിട്ടില്ലലോ, അപ്പൊ നിനക്ക് കിട്ടുന്ന പെണ്ണും അങ്ങനെ തന്നെ വേണം. അല്ലാതെ വഴിയേ പോകുന്ന ഏതെങ്കിലും യെന്താനിയെ പിടിച്ച് നിന്റെ തലേൽ കെട്ടി വെക്കാൻ ഞങ്ങൾ സമ്മതിക്കത്തില്ല.