അത് കേട്ടതും സന്തോഷത്തോടെ ലതയെ കെട്ടിപ്പിടിക്കുന്ന വർഷയും , സുചിത്രയും , സുലോചനയും . അപ്പോഴേക്കും പാർവ്വതിയമ്മ അവിടേക്ക് വന്ന് ലതയുടെ അടികൊണ്ട് ചുവന്ന കവിളിൽ തലോടി കൊണ്ട്
മോള് ഒന്നു കൊണ്ടും വിഷമിക്കണ്ടാ . സംഭവിച്ചതൊക്കെയും ഒരു ദുസ്വപ്‌നമായി കണ്ടാൽ മതി. ഇനി നടക്കാൻ പോകുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. വിധിയെ തടുക്കാൻ നമുക്ക് കഴിയില്ലല്ലോ. എല്ലാം നല്ലതിനാണെന്ന് വിചാരിച്ചാൽ മതി
ശരി അമ്മേ ………..
ഇന്ന് വൈകിട്ട് മോളും ശ്യാമും എൻ്റെ കൂടെ ഒന്ന് വരണം. നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോയി ഒന്ന് തൊഴുത് അവിടെ വിളക്ക് കത്തിച്ച് നിവേദ്യം സമർപ്പിച്ച് വരാം
ശരി അമ്മേ ഞാൻ വരാം
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
കാറിൽ ഡ്രൈവ് ചെയ്തു വരുന്ന ശ്യാം പിന്നിലെ സീറ്റിൽ ഇരിക്കുന്ന പാർവ്വതിയമ്മയും , ലതയും . ആരും പരസ്പരം ഒന്നും മിണ്ടിയില്ലാ . ചുറ്റും ശാന്തത. ശ്യാം മിററിലൂടെ ലതയെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയതും വിൻഡോയിലൂടെ വെളിയിലേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന ലത
എന്തൊക്കെയാണ് തൻ്റെ ലൈഫിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഭർത്താവിന് ആക്സിഡൻ്റായി . കുടുംബത്തിൽ മൊത്തം പ്രശ്നം . അതിന് പ്രതിവിധിയായി എല്ലാവരും ചേർത്ത് തൻ്റെ മരുമകനെ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു. ഇനിയിപ്പോ ഈ സംഭവിച്ചതൊക്കെ എൻ്റെ കുഴപ്പം കൊണ്ട് തന്നെയാണോ . തൻ്റെ നെഞ്ചിൽ വലിയ ഒരു കല്ല് കെട്ടി വച്ചത് പോലെ ഭാരം ലതയ്ക്ക് അനുഭവപ്പെട്ടു .