എന്തൊക്കെയാ ലതേ നീ ഈ പറയുന്നേ. ഞങ്ങളൊക്കെ നിനക്ക് അന്യരാണോ . ഞങ്ങൾ എന്ത് ചെയ്താലും നിൻ്റെയും നന്മയ്ക്ക് വേണ്ടിയല്ലേ ചെയ്യൂ
ഇതാണോ എൻ്റെ നന്മയ്ക്ക് വേണ്ടി നിങ്ങൾ ചെയ്യാൻ പോണത് . എൻ്റെ പ്രേമേട്ടനെ ………
ആ കണിയാര് പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ. എന്നിട്ടും നമുക്ക് അത് പരിഹരിക്കാതെ റിസ്ക്ക് എടുക്കാൻ പറ്റുമോ . അമ്മയുടെ സ്ഥാനത്ത് ലതയാണെങ്കിലും ഇങ്ങനെയല്ലേ തീരുമാനിക്കു .
അത് കേട്ടതും ഒന്നും മിണ്ടാതെ നിശബ്ദമായി ഇരിക്കുന്ന ലത. അപ്പോഴേക്കും വർഷ അവിടേക്ക് വന്ന് ലതയുടെ അടുത്ത് വന്നു ഇരിക്കുന്നു.
ഇനിയും ഇതിൻ്റെ പേരിൽ നമുക്ക് ആർക്കും ഒരു ദോശവും സംഭവിക്കാൻ പാടില്ലാ ലതേ
അതെ അമ്മേ. ഇത് കൊണ്ട് എല്ലാം അവസാനിക്കുന്നെങ്കിൽ അങ്ങ് തീരട്ടെ . ഇത് നമ്മുടെയൊക്കെ വിധിയാണെന്ന് ഓർത്ത് സമാധാനിച്ചാൽ മതി
അതും പറഞ്ഞു കൊണ്ട് അവൾ വിതുമ്പവെ ലത വർഷയെ സമാധാനിപ്പിച്ചു കൊണ്ട്
മോളെ …….. നിന്നെ ഞാൻ
എന്നെയൊർത്ത് അമ്മ വിഷമിക്കണ്ടാ . നമ്മുടെ ഫാമിലിയുടെ നല്ലതിന് വേണ്ടിയല്ലേ . ഈ സാഹചര്യം ആൻ്റി മാർക്കും അവരുടെ മക്കൾക്ക് വന്നാലും അവരും ഇത് തന്നെയല്ലേ അമ്മേ നമുക്ക് വേണ്ടിയും ചെയ്യുക. പകരം നമ്മൾ അവർക്ക് വേണ്ടി ചെയ്യുന്നു എന്ന് മാത്രം
അവളിൽ നിന്ന് ഇത്രയും പക്വതയുള്ള മറുപടി കേട്ടതും ലത അവളെ തലോടിക്കൊണ്ട്
ശ്യാം ………..
ആളും ഭയങ്കര വിഷമത്തിലാ . കുറേ പറഞ്ഞ് Convience ചെയ്യിപ്പിച്ചു. അമ്മയുടെ തീരുമാനമാണ് ഇനി അറിയേണ്ടത്
ഞാൻ ഇനി എന്ത് തീരുമാനിക്കാനാ . നിങ്ങളുടെയൊക്കെ തീരുമാനം അങ്ങനെയാണെങ്കിൽ അത് തന്നെ നടക്കട്ടെ.