അതും പറഞ്ഞു കൊണ്ട് അദ്ധേഹം എല്ലാം എടുത്ത് എണീറ്റ് പോകവെ
സ്വാമി ഒരു മിനിറ്റ് . എനിക്ക് എന്റെ കുടുംബം തന്നെയാണ് വലുത് . അത് തകരാൻ ഞാൻ ആരെയും അനുവദിക്കില്ലാ. ഇതിന് ഞങ്ങൾക്ക് സമ്മതം. മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിച്ചോളു
എങ്കിൽ നല്ല ഒരു നാള് നോക്കി ഞാൻ അറിയിക്കാം . എല്ലാവരും അതിന് തയ്യാറായിക്കോളൂ
എന്നും പറഞ്ഞു കൊണ്ട് അദ്ദേഹം പോകവെ
അമ്മ ആരോട് ചോദിച്ചിട്ടാ ഇതിന് സമ്മതിച്ചത്
ലതയുടെ ഈ ചോദ്യത്തിന് പാർവ്വതിയമ്മ അവളുടെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു കൊണ്ട്
പ്ഭ …….. എന്നോട് തർക്കുത്തരം പറയുന്നോ നീ . സ്വാമി പറഞ്ഞത് കേട്ടില്ലേ ഇത് നടന്നേ തീരൂ.
അമ്മേ ഞാൻ എങ്ങനെ ……… പ്രേമേട്ടനെ………..
നീ എൻ്റെ മോനെ കെട്ടിയാലും , ശ്യാമിനെ കെട്ടിയാലും നീ തന്നെയാണ് അമ്പാട്ട് തറവാടിൻ്റെ മരുമകൾ . അതിലൊരു മാറ്റവുമില്ലാ . മാറ്റം വരുത്താൻ പാടില്ല. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഇനി ഇതിൻ്റെ പേരിൽ ഒരു സംസാരം ഇവിടെ ഉണ്ടായിപ്പോകരുത്
ഇത് കേട്ടതും കരഞ്ഞു കൊണ്ട് തൻ്റെ റൂമിനകത്തേക്ക് കയറി ബെഡിൽ മലന്ന് കിടന്ന് കരയുന്ന ലത .
മോൻ ഒന്നു കൊണ്ടും പേടിക്കണ്ടാ . ഈ ഒരു തീരുമാനം കൊണ്ട് നേട്ടം നമുക്കെല്ലാവർക്കുമാണ് . അതു കൊണ്ട് അനുസരിക്കുക
അത് കേട്ടതും ദേശ്യത്തോടെ തൻ്റെ റൂമിൻ്റെ ഡോർ ശക്തമായി അടച്ച് അകത്തേക്ക് കയറുന്ന ശ്യാം. ഉടനെ വർഷ അകത്തേക്ക് കയറി ശ്യാമിനെ ആശ്വസിപ്പിച്ചു കൊണ്ട്
എന്താ ശ്യാമേട്ടാ ……..
എന്താണെന്ന് നിനക്കറിയില്ലേ . നീയും എല്ലാം കണ്ടതല്ലേ.