ശരി അമ്മേ
വർഷയുടെ ആലോചന വന്ന സമയം പാർവ്വതിയമ്മയും മകനും എന്നോട് പറഞ്ഞത് അവരുടെ കാലശേഷം എല്ലാം നോക്കി നടത്താൻ ആ യോഗ്യതയുള്ള ഒരു ചെറുപ്പക്കാരൻ നീ ആണെന്ന് ഉറപ്പിച്ചതിന് ശേഷമാണ് അവർ ഇങ്ങോട്ട് വന്നതെന്ന് . ഇനി ഇല്ലാം നിൻ്റെ കൈയിലാണ് .
തീർച്ചയായും അമ്മേ .
ഇറങ്ങാൻ നേരം പാർവ്വതിയമ്മ ഒരു കാര്യം കൂടി പറഞ്ഞു . ഇങ്ങനെ ഒരു മകനെ പ്രസവിച്ച ഞാൻ ഭാഗ്യമതിയാണെന്ന് . അതിന് മാത്രം ഞാൻ എന്ത് ഭാഗ്യമാടാ ചെയ്തത് . അല്ലെങ്കിലും അച്ഛനില്ലാതെ വളർന്ന് കഷ്ടപ്പെട്ട് പഠിച്ച് CEO ആയി എല്ലാം നോക്കി നടത്തിയത് നീ തന്നെയല്ലേ
അത് പറഞ്ഞു കൊണ്ട് ലക്ഷ്മിയമ്മയുടെ കണ്ണുകൾ നിറയവെ , അവരെ സമാധാനിപ്പിക്കുന്ന ശ്യാം.
🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱🤱
പാർവ്വതിയമ്മയുടെ സഹോദര കുടുംബത്തിലെ കുറച്ച് പേർക്ക് ഈ വിവാഹത്തിന് എതിർപ്പായിരുന്നെങ്കിലും പാർവ്വതിയമ്മയെ പേടിച്ച് ആരും വായ് തുറന്നില്ലാ. എല്ലാ ഒരുങ്ങളും പൂർത്തിയായി ശ്യാമും വർഷയും കൂടെ ശ്യാമിൻ്റെ ബെസ്റ്റ് ഫ്രണ്ട് ശരത്തിൻ്റെ വീട്ടിലും , വർഷയുടെ ഓരോ ഫ്രണ്ട്സിൻ്റെ വീട്ടിലും കല്യാണത്തിന് ക്ഷണിച്ചു.
അങ്ങനെ വിവാഹ ദിവസം നവവധുവായി അണിഞ്ഞൊരുങ്ങി വരുന്ന ലത. ലതയുടെ സൗന്ദര്യം കണ്ട് യുവാക്കളും യുവതികളും, കുട്ടികളും , വ്യദ്ധരും എല്ലാവരും ഓഡിറ്റോറിയത്തിനുള്ളിൽ വായ പൊളിച്ചു നോക്കി ഇരുന്നു പോയി. ശ്യാം ലതയെ കണ്ടതും ആകെ ഒരു മരവിപ്പ് പിടിച്ച അവസ്ഥയായിരുന്നു. ഭാസ്ക്കരൻ കണിയാരുടെ നേതൃത്വത്തിൽ ശ്യാം അഗ്നിയെയും , എല്ലാവരെയും സാക്ഷിയാക്കി ലതയുടെ കഴുത്തിൽ താലി കെട്ടുന്നു. താലി കെട്ട് കഴിഞ്ഞ് ഓരോരുത്തരോടൊപ്പം ഫോട്ടോ എടുക്കാൻ നേരം ദിയ ശ്യാമിൻ്റെ ചെവിയിൽ പതുക്കെ