ഉം……….
അവൾ മൂളിയതും ശ്യാം സ്നേഹയോട്
ചേച്ചി എന്താ കാര്യം . അമ്മ ആകെ കലിപ്പിലായിരുന്നല്ലോ
അറിയില്ലടാ നീ തന്നെ ചോദിച്ച് നോക്ക് .
അപ്പോഴേക്കും ലക്ഷ്മിയമ്മ അവിടേക്ക് വന്നു കൊണ്ട് അൽപ്പം ഗൗരവത്തോടെ
ഉം …… എന്താ അറിയേണ്ടത് . ആദ്യം അകത്തേക്ക് വാ. ഇവിടുന്ന് പറഞ്ഞാല് ചിലപ്പോ നാട്ടുകാര് മൊത്തം അറിയും. അതാണല്ലോ എൻ്റെ പൊന്നുമോൻ ഇപ്പോ ചെയ്ത് വച്ചിരിക്കുന്നത്.
അത് കേട്ടതും ശ്യാമിൻ്റെ പാതി ജീവനങ്ങ് ഇല്ലാണ്ടായി .
ശ്ശൊ ഇതൊന്നും വേണ്ടായിരുന്നു കോപ്പ്
അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അകത്തേക്ക് കടന്നു
എന്താണ് നിൻ്റെ പുതിയ വിശേഷം . കല്യാണമൊക്കെ ആയെന്ന് അറിഞ്ഞല്ലോ
അത് കേട്ടതും ലജ്ജയോടെ തല താഴ്ത്തി കൊണ്ട്
അത് അമ്മെ ….. ഞാൻ…… ആ ഒരു സാഹചര്യത്തിൽ
ലക്ഷ്മിയമ്മ പെട്ടെന്ന് പൊട്ടിത്തെറിച്ചു കൊണ്ട്
എന്ത് സാഹചര്യത്തിൽ ………
അത് കേട്ടതും ശ്യാമിൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയതും . അത് നോക്കി പരസ്പരം കൺട്രോള് വിട്ട് പൊട്ടിച്ചിരിക്കുന്ന ലക്ഷ്മിയമ്മയും , സ്നേഹയും . അത് കണ്ട് തൻ്റെ കണ്ണുനീർ തുടച്ചു കൊണ്ട് ഒന്നും മനസിലാകാത്തത് പോലെ അവരെ നോക്കി നിൽക്കുന്ന ശ്യാം
ടാ മോനെ പാർവ്വതിയമ്മയും , വർഷയും എല്ലാം പറഞ്ഞു . നീ ചെയ്തത് വലിയ ഒരു കാര്യമാ.
അത് കേട്ടതും ശ്യാമിന് തൻ്റെ ജീവൻ തിരിച്ച് കിട്ടിയ അവസ്ഥയായിരുന്നു.
എങ്ങനെ കഴിഞ്ഞിരുന്ന കുടുംബമാ . നീ അവരെ കൈവിടരുത് . താങ്ങും തണലുമായി എന്നും കൂടെയുണ്ടാകണം . അതിന് സപ്പോർട്ടായി എന്നും ഞങ്ങളുണ്ടാകും