വർഷമെല്ലാം വസന്തം 2 [ വീരു ]

Posted by

നീ ഒന്നും പറയണ്ടാ . അത്യവശ്യമായിട്ട് നീ ഒന് ഇവിടം വരെ വന്നേ പറ്റൂ

ശരി അമ്മേ ………

അത് കേട്ടതും ശ്യാമിൻ്റെ ഹൃദയമിടിപ്പ് കൂടി . അമ്മ ആകെ കലിപ്പിലാണല്ലോ . ഇതു വരെ ഇങ്ങനത്തെ രീതിയിൽ തന്നോട് സംസാരിച്ചിട്ടില്ലാ . ഇന്നിതിപ്പോ എന്ത് പറ്റി. രാവിലെ വർഷയും, പാർവ്വതിയമ്മയും കൂടി ഈ കാര്യം പറയാൻ അമ്മയുടെ അടുത്ത് പോയിരുന്നു. ഇനി അതിൻ്റെയെങ്ങാനും ദേശ്യമാണോ . എന്ത് തന്നെയായാലും അവിടെ പോയി അമ്മയുടെ കാല് പിടിച്ചിട്ടായാലും ഈ കാര്യം സോൾവ് ചെയ്തേ പറ്റൂ. അവൻ ഉടനെ അകത്തേക്ക് കയറി കിരണിൻ്റെ അടുത്തേക്ക് വന്ന്

ടാ ഞാൻ ഇറങ്ങുവാ . നീ ഇതൊന്ന് മേനേജ് ചെയ്

എന്ത് പറ്റി ശ്യാമേട്ടാ

അത്യാവശ്യമായിട്ട് ഒരു സ്ഥലം വരെ പോണം. എല്ലാം കഴിഞ്ഞ് നീ നിൻ്റെ കാറിൽ ഇവരെയും കൂട്ടി വീട്ടിൽ പോയാൽ മതി . ഞാൻ ഇറങ്ങുവാണേ

ശ്യാം തിരക്കിട്ട് പോയതും അത് കണ്ടു വന്ന ലത കിരണി നോട്

ശ്യാം ഇത് എങ്ങോട്ട് പോയതാ ഈ നേരത്ത്

അറിയില്ലാ ആൻ്റി അത്യാവശ്യമായിട്ട് എവിടെയോ പോകണമെന്ന് പറഞ്ഞ് ഇറങ്ങി .

🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗

വീടിൻ്റെ മുറ്റത്തെ ഊഞ്ഞാലിൽ തൻ്റെ മകൾ ദക്ഷയെ അടിക്കളിച്ചു കൊണ്ടിരിക്കുന്ന സ്നേഹ . കാർ വീടിൻ്റെ പാർക്കിങ്ങിൽ നിർത്തി ശ്യാം ഇറങ്ങി വന്നതും അവനെ കണ്ട് ഊഞ്ഞാലിൽ നിന്നും ചാടി ഇറങ്ങി

ശ്യാം അങ്കിളേ

എന്ന് വിളിച്ചു അവനെ കെട്ടിപ്പിടിക്കുന്ന ദക്ഷ .

മാമൻ്റെ ദക്ഷക്കുട്ടി ഇങ്ങ് വന്നേ

അവൾക്ക് കുറേ മുത്തം നൽകി കൊണ്ടു വന്ന ചോക്ലേറ്റൊക്കെ അവൾക്ക് കൊടുത്തു കൊണ്ട്

ഇപ്പോ സന്തോഷമായോ എൻ്റെ കൊച്ചിന്

Leave a Reply

Your email address will not be published. Required fields are marked *