അദ്ധേഹം വീണ്ടും കവടി നിരത്തി മന്ത്രം ജപിച്ചു കൊണ്ട്
ആകെ പ്രശ്നമാണല്ലോ പാർവ്വതിയമ്മേ
എന്താണ് സ്വാമി .
ലതയുടെ കാമുകൻ്റെ പുനർജന്മമായാണ് ഈ ജാതകക്കാരനിൽ കാണിക്കുന്നത്
അതിന് എന്താണ് പോം വഴി സ്വാമി
ഈ രണ്ട് ജാതകക്കാര് തമ്മിൽ വിവാഹം കഴിച്ചാലേ ഈ പ്രശ്നം പരിഹാരമാകൂ
ഇത് കേട്ട് ഞെട്ടിത്തരിച്ച് നിൽക്കുന്ന ലതയും, ശ്യാമും മറ്റ് എല്ലാവരും
ഇതല്ലാതെ മറ്റു പരിഹാര മാർഗം ഒന്നുമില്ലേ സ്വാമി
ഇതല്ലാതെ മറ്റ് ഒരു പരിഹാരവും നാം കാണുന്നില്ലാ പാർവ്വതിയമ്മേ . ഇവരുടെ വിവാഹം നടന്നേ തീരൂ . വെറുതെ പേരിന് ഒരു വിവാഹം നടത്തിയാൽ മാത്രം പോരാ . പരസ്പരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് ശരിക്കും ഭാര്യാഭർത്താക്കന്മാരെ പോലെ തന്നെ കഴിയണം . ആ ജാതകക്കാരൻ ലതയുടെ കൂടെയുള്ള ജീവിതം എങ്ങനെയാണോ ആഗ്രഹിച്ചത് അത് ശ്യാമിലൂടെ നടത്തിയാൽ മാത്രമേ ആ ആത്മാവിന് പൂർണമായും ശാന്തി ലഭിക്കുകയുള്ളൂ
ഇത് കേട്ടതും പെട്ടെന്ന് പൊട്ടിത്തെറിച്ച് കൊണ്ട് ലത
നോ……….. ഇത് ഞാൻ ഒരിക്കലും സമ്മതിക്കില്ലാ .
ഞാനും…………
ശ്യാമിൻ്റെയും , ലതയുടെയും മറുപടി കേട്ട ഉടനെ
നോക്കൂ ഞാൻ ഇത് എനിക്ക് വേണ്ടിയല്ലാ പറയുന്നത്. നിങ്ങളുടെ കുടുംബത്തിന് വേണ്ടിയാ . നിങ്ങളുടെ ആയുസ്സിനും , സമ്പത്തിനും , നേട്ടത്തിനും വേണ്ടിയാ. എനിക്ക് ഇതിൽ ഒന്നും നേടാൻ ഇല്ലാ . അത് പാലിക്കുകയും പാലിക്കാതിരിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ താൽപര്യം . പക്ഷേ വിധിയെ തടുക്കാൻ ആർക്കും കഴിയില്ല. അത് നേരിടുക തന്നെ വേണം. ബാക്കി നിങ്ങൾ ആലോചിച്ച് തീരുമാനിക്കുക