ആരാ……..
ഈവൻ്റ് മേനേജ്മെൻ്റ് ടീംസാ
ഹലോ…… അതെ ശ്യാമാണ് . അത് വരുന്ന ബുധനാഴ്ച . യെസ് നല്ല ഗ്രാൻ്റൊയിരിക്കണം. നിങ്ങൾ കുറച്ച് ഡിസൈൻ അയക്കൂ ആദ്യം . എന്നിട്ട് ഇഷ്ടപ്പെട്ട് സെലക്ട് ചെയ്യാം .
അവർ അയച്ച കുറേ ഡിസൈനുകൾ ശ്യാമേട്ടാ ഇത് കൊള്ളാം എന്ന് വർഷ പറഞ്ഞതും , അതിനേക്കാൾ ഇത് കൊള്ളാം എന്ന് ദിയ പറയവെ , അതിനേക്കാൾ ഇത് നന്നായിട്ടുണ്ട് കിരണിൻ്റെ അഭിപ്രായവും കേട്ടതും ശ്യാം ആകെ കൺഫ്യൂഷനായ അവസ്ഥ
നിങ്ങളാരും സെലക്ട് ചെയ്യണ്ടാ. എനിക്ക് അറിയാം ഇത് സെലക്ട് ചെയ്യാൻ
എന്നും പറഞ്ഞു കൊണ്ട് ശ്യാം അതുമായി അവിടുന്ന് പോകുന്നു. ലതയുടെ റൂമിൻ്റെ മുന്നിലെത്തി ഡോർ തട്ടിയതും ലത വന്ന് കതക് തുറക്കവെ
തിരക്കാണോ ഒരു മിനിറ്റ് ഒന്ന് വരാമോ
ഏയ് തിരക്കൊന്നുമില്ലാ . ശ്യാം അകത്തേക്ക് വാ
ശ്യാം ചുറ്റും നോക്കിക്കൊണ്ട് അൽപ്പം ജാള്യതയോടെ
ഏയ് അകത്തേക്ക് ശരിയാകില്ലാ . നമുക്കൊന്ന് വെളിയിലേക്ക് ഇരുന്നാലോ
ശ്യാമിൻ്റെ അവസ്ഥ മനസിലാക്കിക്കൊണ്ട്
അത് ശരിയാ . അതാകുമ്പോ നല്ല വൈബായിരിക്കും . പോകാം
വെളിയിൽ സ്വിമ്മിംഗ് പൂളിനടുത്തായി ഒരു ടേബിളിൽ നേർക്കുനേർക്ക് ഇരിക്കുന്ന ശ്യാമും ലതയും. ശ്യാം തൻ്റെ ടാബിൽ കുറേ ഡിസൈനുകൾ സ്ലൈഡ് ചെയ്ത് കാണിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ലതയുടെ മനസ് മുഴുവൻ ശ്യാമിലായിരുന്നു.
എങ്ങനെ ഒരു ചെറുപ്പക്കാരന് ഇത്രയും പക്വതയോടെയും , ഉത്തരവാദിത്തത്തോടെയും , പെരുമാറാൻ കഴിയും. അപാര കൺട്രോള് തന്നെ ശ്യാമിന് . ഇത്രയൊക്കെ തൻ്റെ ഭാഗത്ത് നിന്നും പ്രവർത്തിച്ചിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ തൻ്റെ കടമ മാത്രം ചെയ്ത് മുന്നോട്ട് പോകാൻ ഇവനെക്കൊണ്ടേ ഈ ഭൂലോകത്ത് കഴിയൂ.