അതെ മോനെ . എനിക്കും നല്ല വിശപ്പുണ്ട് . ഞാനും പറയാനിരുന്നതാ . എങ്കിൽ ഏതെങ്കിലും നല്ല ഒരു റെസ്റ്റോറൻ്റിൽ
പോയി കഴിക്കാം. നീ എന്താ ഒന്നും മിണ്ടാത്തത്
എങ്കിൽ ഞാനും കഴിക്കാം
ലതയുടെ മറുപടി കേട്ടതും പുഞ്ചിരിയോടെ ശ്യാം നല്ല ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വണ്ടി നിർത്തി അവരെയും കൂട്ടി അകത്തേക്ക് വരവെ പാർവ്വതിയമ്മ അവരുടെ കുറേ പുറകിലായി വരുന്നു. ലത ശ്യാമിനോടൊപ്പം വരവെ , അത് കണ്ട ഒരു വെയിറ്റർ
സർ കപ്പിൾസിന് മുകളിൽ സെപ്പറേറ്റ് ലോഞ്ചുണ്ട് . നല്ല പ്രൈവസിയായിരിക്കും . സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ മേഡത്തിനെയും കൂട്ടി അവിടേക്ക് പോകാം
അത് കേട്ടതും ലത നാണത്തോടെ പുഞ്ചിരിക്കവെ ,
അത് സാരമില്ലാ അമ്മയും കൂടെ ഉണ്ട് . ഞങ്ങൾ ഇവിടെ ഇരുന്നോളാം
അത് കേട്ടതും പാർവ്വതിയമ്മ ശ്യാമിനോട്
അത് സാരമില്ലാ ഞാൻ ഇവിടെ എവിടെയെങ്കിലും ഇരുന്നോളാം . നിങ്ങള് ചെല്ല്
അത് വേണ്ടാ അമ്മേ . നമുക്ക് ഒരുമിച്ച് ഇരിക്കാം.
അത് വേണോ നിങ്ങള് രണ്ടാളും ജോഡിയായിട്ട് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്ക്
അത് വേണ്ടാ അമ്മ വന്നേ നമുക്ക് ഒരുമിച്ചിരിക്കാം
എന്ന് പറഞ്ഞു കൊണ്ട് ശ്യാം അവർ ഇരുവരെയും നിർബന്ധിച്ച് ഒരു ടേബിളിൽ ഇരുത്തുന്നു. ലതയ്ക്ക് ഓപ്പോസിറ്റായി ഒരു ചെയറിൽ ഇരിക്കുന്ന ശ്യാം അപ്പോഴേക്കും വെയിറ്റർ മെനു കാർഡ് കൊടുത്തതും ശ്യാം അത് ലതയ്ക്ക് നീട്ടിക്കൊണ്ട്
ആൻ്റി എന്താന്ന് വച്ചാ ഓർഡർ ചെയ്തോളൂ
അത് കേട്ടതും പെട്ടെന്ന് എന്തോ അരുതാത്തത് കേട്ടത് പോലെ ലത പാർവ്വതിയമ്മയെ നോക്കവെ