വർഷമെല്ലാം വസന്തം 2 [ വീരു ]

Posted by

ഭാസ്ക്കരൻ പറഞ്ഞ് കൊണ്ട് പാർവ്വതിയമ്മയോടായി

എന്തായി പാർവ്വതിയമ്മേ തീരുമാനം.

ഇരുവർക്കും പൂർണ സമ്മതം തന്നെയാണ് സ്വാമി . അതിനും കൂടെ വേണ്ടിയാണ് ഞങ്ങൾ ഇപ്പോ ഇവിടെ വന്നത്.

അതെന്തായാലും നല്ല തീരുമാനം . വിധിയോട് പോരാടാൻ നമുക്കാർക്കും കഴിയില്ലല്ലോ. അപ്പോ എങ്ങനെയാ കാര്യങ്ങൾ

പാർവ്വതിയമ്മ അവരുടെ രണ്ട് പേരുടെയും ജാതകം എടുത്ത് കൊടുത്തു കൊണ്ട്

ഇവരുടെ ജാതകം നോക്കി പറ്റിയ ഒരു ദിവസം പറയണം .

അതിലിനി നോക്കാൻ ഒന്നൂല്ലാ പാർവ്വതിയമ്മേ . ഇനി അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ഒന്നൂടെ നോക്കിക്കളയാം . പൂജാമുറിയിലേക്ക് പോകാം

ഭാസ്ക്കരൻ അവരെയും കൂട്ടി പൂജാമുറിയിൽ കയറി എല്ലാം നിരത്തി വെച്ച് അവരുടെ ജാതകം വാങ്ങി നോക്കിയിട്ട്

മുൻപ് പറഞ്ഞത് പോലെ തന്നെ . എല്ലാ ഗ്രഹങ്ങളും കൃത്യ സ്ഥാനത്ത് തന്നെ. ഒരു ദോശവും കാണുന്നില്ലാ. പത്തിൽ പത്ത് പൊരുത്തം . ഈ ജാതകക്കാരന് വേണ്ടി ഈ ജാതകക്കാരി ജനിച്ചത് പോലെ തന്നെ ഉണ്ട്.

അത് കേട്ടതും പാർവ്വതിയമ്മ ആശ്വസിച്ചു കൊണ്ട്

മുഹൂർത്ത ദിവസം പറഞ്ഞില്ലാ

ഇന്ന് വ്യാഴം . വരുന്ന ബുധനാഴ്ച പത്തിനും പതിനൊന്നിനുമിടയിൽ നല്ലൊരു മുഹൂർത്തമുണ്ട് . അന്ന് നടത്തിക്കളയാം എന്താ

ഉം…… ശരി . എല്ലാം അങ്ങ് പറയും പോലെ

അപ്പോ പിന്നെ അധികം ദിവസം ഇനി ഇല്ലാ . അതിന് വേണ്ട ഒരുക്കങ്ങൾ തുടങ്ങിക്കോളൂ .

അവിടുന്ന് യാത്ര പറഞ്ഞ് വരുന്ന അവർ മൂവരും . സമയം ഏകദേശം ഏഴ് മണി കഴിഞ്ഞതും

നമുക്ക് എവിടുന്നെങ്കിലും ഫുഡ് കഴിച്ചിട്ട് പോയാലോ

ശ്യാമിൻ്റെ ഈ ചോദ്യം കേട്ടതും പാർവ്വതിയമ്മയ്ക്ക് അത് നല്ല ഒരു ഐഡിയയായി തോന്നി. അവർക്ക് പരസ്പരം ഒന്ന് മിണ്ടാനും അടുക്കാനും കുറച്ചൂടെ സമയം കിട്ടുമല്ലോ എന്ന് വിചാരിച്ചു കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *