എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Posted by

“”…ദേ ചെർക്കാ… വെറുതേന്റെ പപ്പേ പറഞ്ഞാലുണ്ടല്ലോ..!!”””_
എന്റെ കാലുംതട്ടിമാറ്റി ചുരിദാർടോപ്പൊന്നു
തൂത്തുകൊണ്ടവൾ ഭീഷണിപ്പെടുത്തീതും ഞാൻ ചെറുതായൊന്നു ചാർജ്ജായി…

“”…എന്നാ നിന്റച്ഛനെയല്ല,
അവന്റച്ഛനുപറയാടീ ഞാൻ… നീ രാവിലേ കെട്ടിയെഴുന്നള്ളി എങ്ങോട്ടാടീപോണേ..?? നിന്റെ കള്ളത്തന്തേടെ തന്തയ്ക്കു ബീഡിവാങ്ങാനാ..?? പറേടീ..!!”””_ കുറച്ചോവറായാലേ വീട്ടുകാര് ശ്രെദ്ധിയ്ക്കൂന്നുള്ള പ്രിൻസിപ്പിളും കക്ഷത്തുവെച്ച് ഞാനിരുന്നുചിതറി…

…ശ്ശൊ.! കുറച്ചുളുപ്പോടെ വല്ലതും ദൈവമെന്നെ സൃഷ്ടിച്ചിരുന്നെങ്കി എന്നെയൊക്കെ എന്തിനുകൊള്ളായ്രുന്നു..??!!

എന്നാലെന്റെ ചോദ്യത്തിനപ്പോഴും
വല്ലാത്തൊരുനോട്ടം
നോക്കിയതല്ലാതെ മീനാക്ഷി വാതുറന്നില്ല…

പിന്നെ വെറുതേന്റെ വായീന്നുകേൾക്കണ്ടാന്ന് കരുതിയിട്ടാകും, കുറച്ചുകഴിഞ്ഞപ്പോൾ ആർക്കോവേണ്ടി പറയുന്നപോലെ ഞാൻ ഹോസ്പിറ്റലിലേയ്ക്കാന്നു മാത്രം പറഞ്ഞതും…

എന്നാലതുകേട്ടതും,

“”…ഓ.! തമ്പ്രാട്ടി പഠിച്ചു കളക്ടറാവാനിറങ്ങീതാണോ..?? ഞാനോർത്തൂ, നിന്റപ്പാപ്പനു തൊട്ടുനക്കാൻ അച്ചാറുമെടുത്തിട്ടു പോകുവാന്ന്..!!”””_ സകലമാനപുച്ഛവും വാരിത്തേച്ചുകൊണ്ടങ്ങനെ പറഞ്ഞതിനും
നിന്നുപല്ലുകടിച്ചതല്ലാതെ മീനാക്ഷിയൊന്നും മൊഴിഞ്ഞില്ല…

അതോടെ തൽക്കാലം ഞാനൊന്നടങ്ങാമെന്നു വെച്ചു…

…കൂടുതൽ ഓവറാക്കി
ചളമാക്കിയാൽ
ചിലപ്പോൾ ഉള്ളയിഷ്ടങ്കൂടി പോയാലോ..??

അതുകൊണ്ടിനി ആരേങ്കിലുമൊക്കെ കാണുമ്പോ ഡയലോഗുവിടാം…

അങ്ങനെ ഓരോന്നൊക്കോർത്തു പോയി കുളിച്ചിട്ടുവരുമ്പോഴും വീട്ടുകാരുടെമുന്നിൽ കാണിയ്ക്കാൻപോകുന്ന പട്ടിഷോയെക്കുറിച്ചായ്രുന്നു
എന്റെ പ്ലാനിങ്ങുമുഴുവൻ…

Leave a Reply

Your email address will not be published. Required fields are marked *