…ഹാവൂ.! സമാധാനം.!
സംഗതിയേറ്റു.!
ഒരു നെടുവീർപ്പോടെ റൂമിലേയ്ക്കുകേറി ബാഗുംവെച്ച് കട്ടിലിലേയ്ക്കു മലക്കുമ്പോഴും ചിന്ത മീനാക്ഷിയെക്കുറിച്ചായ്രുന്നു…
…അവളിപ്പെന്താവും കരുതിക്കാണുക..??
ഇനിയെന്റെ ഉടായിപ്പെന്തേലും മനസ്സിലായ്ക്കാണോ..??
എന്നാ മൂഞ്ചി.!
അങ്ങനേം മനസ്സിൽപ്പറഞ്ഞു കിടക്കുമ്പോൾ ബാഗുംകിടിതാപ്പുകളുമായി മീനാക്ഷിയും റൂമിലേയ്ക്കു കേറിവന്നു…
യാത്രാക്ഷീണത്തിന്റെകൂടെ ബാഗുംകെട്ടിവലിച്ചു കേറിവന്നതിന്റെ മടുപ്പുംകൂടിയായപ്പോ ചത്തേ ചതഞ്ഞേന്ന മട്ടിലായ്രുന്നു കക്ഷി…
വന്നപാടെ,
“”…ഹോ.! നിനക്കീ വല്യബാഗെങ്കിലും എടുത്തിട്ടു പോരായ്രുന്നില്ലേടാ..?? ഇതും ചുമന്നുകേറ്റിയെന്റെ നടുവൊടിഞ്ഞു..!!”””_ ന്നും പറഞ്ഞ് ബെഡിലേയ്ക്കൊറ്റയിരുത്തം…
“”…പിന്നേ… നിന്റെ കോപ്പുചൊമക്കാൻ ഞാനാരാടി നിന്റപ്പനോ..?? അതോ റെയിൽവേപോർട്ടറോ..??”””_ ചാടിയെണീറ്റുകൊണ്ടുള്ള എന്റലർച്ചയിൽ മീനാക്ഷിയുടെ കിളിപോയി…
അവള് ഉണ്ടക്കണ്ണുകൾ മിഴിച്ചെന്നെ പകച്ചു നോക്കുന്നതുകണ്ടതും പണിയേറ്റുതുടങ്ങി എന്നെനിയ്ക്കു മനസ്സിലായി…
ഇത്രേന്നേരം കട്ടയ്ക്കുകൂടെനിന്ന എനിയ്ക്ക് പെട്ടെന്നിതെന്താ പറ്റീതെന്നു ചിന്തിയ്ക്കുവാരിയ്ക്കും പാവം…
അതുമനസ്സിലാകുംമുമ്പേ
ബാക്കി ഡയലോഗുകൂടിവിട്ടാൽ പണിയേറ്റോളുമെന്ന് എനിയ്ക്കുറപ്പായ്രുന്നു…
“”…കൊറേനേരവായി ഞാൻ സഹിയ്ക്കുന്നു… എന്റെകൂടെ ഒരുവഴിയ്ക്കുവന്നതല്ലേ… ഒരുപെണ്ണല്ലേ… പരുന്തുംകാലേൽ പോവണ്ടല്ലോന്നൊക്കെക്കരുതി ഞാനൊന്ന് താന്നുതന്നപ്പോ തലേക്കേറുന്നോടീ നീയ്..??
അവൾടെ കോപ്പു ചൊമക്കാത്തതെന്താന്ന്..?? നിന്റെ തന്തേവിളിച്ചു ചുമപ്പിയ്ക്കെടീ..!!”””_ പഴേ ഫോമിലെത്തിയ്ക്കാനായി ഞാനൊന്നാഞ്ഞു ശ്രെമിച്ചെങ്കിലും പകച്ചയാഭാവത്തോടെ നിന്നതല്ലാതവൾ മറുപടിയൊന്നും പറഞ്ഞില്ല…