വീട്ടിനുമുന്നിൽ വണ്ടിനിർത്തീതും അങ്ങനെയുംചിന്തിച്ചു ഞാൻ ഡോറുതുറന്നിറങ്ങി…
നേരേ ഡിക്കിയോപ്പണാക്കി ബാഗുകൾ പുറത്തെടുക്കുമ്പോഴാണ്,
“”…ആഹ്.! വഴിതെറ്റിപ്പോയ ആത്മാക്കള് തിരിച്ചെത്തിയോ..??”””_ ന്നുള്ള ചെറിയമ്മേടെ ചോദ്യംകേൾക്കുന്നത്…
ഉടനെ വണ്ടിയുടെ മറവിലൂടെ ഞാനങ്ങോട്ടേയ്ക്കു നോക്കി…
അപ്പോഴേയ്ക്കും അമ്മേം
ചെറിയമ്മേം ഒരുചിരിയോടെ സിറ്റ്ഔട്ടീന്ന് പുറത്തേയ്ക്കുവന്നിരുന്നു…
പിന്നാലേവന്ന കീത്തുവാവട്ടേ വാതിൽക്കൽ നിന്നതേയുള്ളൂ…
അതുകൂടിക്കണ്ടതും പെട്ടെന്നെന്റെ തലച്ചോറിലെവിടെയോ ഒരു വെള്ളിടിവെട്ടി…
ചെറിയമ്മേടേം കീത്തൂന്റേമൊക്കടുക്കെ അമ്മാതിരി വീരവാദോം മുഴക്കിനടന്നിട്ട് പെട്ടെന്നൊരു സുപ്രഭാതത്തിൽ മീനാക്ഷിയുടെ തോളേക്കയ്യിട്ടു കേറിച്ചെന്നാൽ എന്താവുമവർടെ പ്രതികരണം..??
അല്ലേത്തന്നെ അവരെന്നെക്കുറിച്ച് എന്താവുംചിന്തിയ്ക്ക..??
വാക്കിനു വിലയില്ലാത്തനാറി എന്നാവില്ലേ..??
സംശയമുണ്ടോ..??!!
ആ ഒരുനിമിഷംകൊണ്ടെന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളായ്രുന്നത്…
പിന്നെ വൈകിയില്ല, മീനാക്ഷിയുടെ ബാഗെടുക്കാനായിനീട്ടിയ കൈ തിരിച്ചെടുത്ത് എന്റെബാഗുമാത്രം തോളത്തേയ്ക്കിട്ടു ഞാൻ വീട്ടിലേയ്ക്കുനടന്നു…
“”…അവളെന്തിയേടാ..??”””_ തിരിഞ്ഞുപോലും നോക്കാതുള്ള എന്റെപോക്കുകണ്ട് അമ്മചോദിച്ചതിന്,
“”…പോയന്വേഷിയ്ക്ക്..!!”””_ ന്നുംപറഞ്ഞ് ഒറ്റനടത്തമായ്രുന്നൂ ഞാൻ…
അതിനിടയിൽ,
“”…ഇവനിത്രേങ്കാലമായ്ട്ടും ഒരുമാറ്റോമില്ലേ..??”””_ ന്ന ചെറിയമ്മേടെ നിശ്വാസസ്വരവുംകേട്ടു…