അതുകേട്ടതും ആകെയൊരു മുറുമുറുപ്പും ചിരിയുമൊക്കെ കേൾക്കാനുംതുടങ്ങി…
“”…സ്വന്തംഭാര്യേടെ പിറന്നാളിന് പാവയെക്കൊണ്ടു കൊടുക്കാൻ നാണമില്ലല്ലോടാ നിനക്ക്..??
മനുഷ്യന്റെ മാനംകളയാനുണ്ടായ സന്താനം… ഇവരൊക്കെ കൊണ്ടുക്കൊടുത്ത ഗിഫ്റ്റെന്താന്നുകണ്ടോ നീ..??”””_ തന്ത പിന്നിൽനിന്നും ചോദിച്ചതും എനിയ്ക്കുപിന്നെ പിടിച്ചുനിൽക്കാനായില്ല…
“”…അതു നിങ്ങടേല് കാശുള്ളോണ്ട് വല്യവല്യ ഗിഫ്റ്റൊക്കെക്കൊടുത്തു…
എന്റേലാകെ അഞ്ഞൂറു രൂപയേണ്ടായ്രുന്നുള്ളൂ…
അതില് മുപ്പതുരൂപയ്ക്കു ഞാൻ പെട്രോളടിച്ചു… ബാക്കി നാന്നൂറ്റെഴുപതിന്റെ
സാധനമായിത്..!!”””_ പൊട്ടിത്തെറിച്ചപോലെ അത്രയുംപറയുമ്പോൾ എന്റെ കണ്ണുനിറഞ്ഞിരുന്നു…
കയ്യിലുണ്ടായ അവസാനത്തെ പൈസയായ്രുന്നു…
ആ വെയിലത്തു കിടന്നലഞ്ഞിട്ട് ഒരുകുപ്പി വെള്ളംപോലും മേടിച്ചു കുടിയ്ക്കാതെ, അതിനത്രേം പ്രതീക്ഷയോടെ നിറഞ്ഞമനസ്സോടെ ഒരുസമ്മാനം മേടിച്ചിട്ട് അവസാനംകിട്ടീത് കുറേ പട്ടിത്താറ്റെന്നോർത്തപ്പോൾ പിടിച്ചുനിൽക്കാനായില്ല…
എന്നാലെന്റെയാ അലറുന്നപോലുള്ള ശബ്ദംകേട്ടിട്ടാവണം ആ വലിയ ഹാളിനെ നിറച്ചുകൊണ്ട് നിശബ്ദതപടർന്നത്…
“”…കാശുള്ളോരു മാത്രേ വരാമ്പാടുള്ളൂന്ന് എനിയ്ക്കറിയില്ലായ്രുന്നു..!!”””_ ഒന്നു വിറച്ചുപോയ ശബ്ദത്തിൽ ആരോടെന്നില്ലാതെ സ്വയമങ്ങനെ പിറുപിറുക്കുകകൂടി ചെയ്തതും പിന്നെന്തോ പിന്നൊരുനിമിഷമവിടെ നിൽക്കാൻതോന്നിയില്ല…
തിരിഞ്ഞുനടന്നു…
“”…സിത്തൂ..!!”””_ പെട്ടെന്നാണ് ഇടറിയ ശബ്ദത്തോടെയുള്ള ആ വിളി ഞാൻകേട്ടത്…