കാരണമങ്ങനൊരുപണി ഞാൻ പ്രതീക്ഷിച്ചതല്ലല്ലോ…
ചുറ്റും നോക്കിനിൽക്കുന്ന ഹൈക്ലാസ്സ് ടീംസിനിടയിൽ ഞാനൊന്നുമല്ലാതാവാൻ പോകുവാണെന്ന തിരിച്ചറിവിന്മേലും എന്നെക്കുഴക്കിയത് ആ പാവ കണ്ടുകഴിയുമ്പോളുള്ള മീനാക്ഷിയുടെ പ്രതികരണമായ്രുന്നു…
എല്ലാരും നല്ലവിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുത്തിട്ടുണ്ടാവുമെന്നുറപ്പ്…
അതിനിടയിൽ ഞാനിതവളെ കളിയാക്കുവാണെന്ന് കരുതോ..??
പൊട്ടിച്ചുനോക്കിയുടനേ വലിച്ചുകീറി മുഖത്തേയ്ക്കുവല്ലതും എറിഞ്ഞുതന്നാൽ അവിടെത്തീരും സിദ്ധു…
അങ്ങനെയുമാലോചിച്ചു നിൽക്കുന്നതിനിടയിൽ പിന്നിൽ ഗിഫ്റ്റ്കവർ പൊട്ടിയ്ക്കുന്ന ശബ്ദംഞാൻകേട്ടു…
ഒരുനിമിഷം ഇറങ്ങിയോടിയാലോന്നുപോലും ഞാൻചിന്തിച്ചുപോയി…
ജീവിതത്തിലാദ്യമായാണ്
ഒരാൾക്കൊരു ഗിഫ്റ്റു വാങ്ങിക്കൊടുക്കുന്നത്…
അതുതന്നെ ഇങ്ങനായിപ്പോയല്ലോന്നോർത്തപ്പോൾ എന്തോ ഒരുസങ്കടം…
അപ്പോഴേയ്ക്കും പാക്ക്ചെയ്തതു മുഴുവനായി കീറിയെറിയുന്നത് ഞാനറിഞ്ഞു…
ആ കൂട്ടത്തിലെന്റെ പാവയേയും അവള് കീറിയിട്ടുണ്ടാവോ..??
“”…ആ.! പസ്റ്റ്.! കണ്ടോ..??
കെട്ടിയോൻ ഡോക്ടറായഭാര്യയ്ക്കു മേടിച്ചുകൊടുത്ത പിറന്നാൾസമ്മാനം കണ്ടോ..?? പാവ… അതാവുമ്പോൾ ജീവിതകാലംമുഴുവൻ ഇവൾക്കുപകാരപ്പെടുകേം
ചെയ്യും..!!”””_ ഗിഫ്റ്റ്റാപ്പർ തുറന്നുകഴിഞ്ഞതും പുള്ളിയുടെസ്വരം
വീണ്ടും ഞാൻകേട്ടു…
അതിന്,
“”…അതുപിന്നെ ഗോവിന്ദ്ഡോക്ടറ് മരുമോൾക്കു പോളോ പ്രസെന്റുചെയ്യുമ്പോൾ
ഹസ്ബെന്റൊരു പാവയെയെങ്കിലും കൊടുക്കണ്ടേ..??”””_ അവിടെനിന്നൊരു വാണം അതേറ്റുപിടിച്ചെന്നെ വാരി…