…അതിനിന്നിങ്ങനൊരു സെറ്റപ്പുണ്ടെന്ന് താനെന്നോടു പറഞ്ഞാരുന്നോടോ ഊളേന്ന് ചോദിക്കാനൊരുങ്ങീതാണ്…
പിന്നെ വേണ്ടെന്നുവെച്ചു…
ഒരുപക്ഷേ കേട്ടുതഴമ്പിച്ചതിനാലാവും അതൊന്നുമെനിയ്ക്കൊരു വിഷയമാകാതിരുന്നത്…
“”…വല്യച്ഛാ… മതി… ഇതു കുറച്ചോവറാവുന്നുണ്ട്..!!”””_
ഗിഫ്‌റ്റഴിച്ചു കയ്യിലെടുക്കുമ്പോൾ ശ്രീയുടെസ്വരം ഞാൻകേട്ടു…
തിരിഞ്ഞുനോക്കുമ്പോൾ
അമ്മയും എന്തൊക്കെയോപറഞ്ഞ് പുള്ളിയെ അടക്കാനായി ശ്രെമിയ്ക്കുന്നതും കണ്ടു…
അപ്പോഴേയ്ക്കും ഗിഫ്റ്റുമായി ഞാനവർക്കടുത്തായി എത്തിയിരുന്നു…
ഓറഞ്ചിൽ ഗോൾഡൻബോർഡറുള്ള ലഹങ്കയുംധരിച്ച് അതിനുപാകമായ ഓർണ്ണമെൻസുമിട്ട് കണ്ണുചിമ്മിപ്പിയ്ക്കുമാറ് നിന്ന മീനാക്ഷിയുടെനേരേ
ഗിഫ്റ്റുനീട്ടുമ്പോൾ അവളൊന്നു വാങ്ങണേന്ന പ്രാർത്ഥനയായ്രുന്നു മനസ്സുനിറയെ…
അതെന്തായാലുമേറ്റു…
മീനാക്ഷി എന്റെകയ്യീന്നതു മേടിച്ചു…
മേടിയ്ക്കുമ്പോൾ ആ മുഖത്തൊരു ഞെട്ടലോ, അതിശയമോ ഒക്കെയുണ്ടായ്രുന്നെന്നത് മറ്റൊരുകാര്യം…
എന്നിൽനിന്നും ഇത്തരമൊരു ചെയ്തിയവളു പ്രതീക്ഷിച്ചുകാണില്ല…
ഗിഫ്റ്റുകൊടുത്തെങ്കിലും ഒരുവിഷ്പോലുംചെയ്യാതെ ഞാനകത്തേയ്ക്കു
കേറുവായ്രുന്നു…
കൂടുതൽനേരം അവരുടെയിടയിൽനിന്ന് പുഴുങ്ങാതെ ജീവൻരക്ഷിയ്ക്കാനുള്ള തത്രപ്പാടിനിടയിൽ പിന്നിൽനിന്നും ഞാനെന്റെ തന്തപ്പടിയുടെശബ്ദം വൃത്തിയായികേട്ടു;
“”…ആഹാ.! ഗിഫ്റ്റൊക്കെണ്ടോ..??
ഒന്നു തുറന്നേമോളേ… കെട്ടിയോനെന്താ ഇത്രകഷ്ടപ്പെട്ടു ചുമന്നോണ്ടു വന്നേക്കുന്നതെന്ന് എല്ലാരുമൊന്നു കാണട്ടേ..!!”””_ കേട്ടതും ലിവിങ്റൂമിന്റെ സെന്ററിലായി സഡൻബ്രേക്കിട്ടപോലെ ഞാൻനിന്നുപോയി…