കോട്ടുംസ്യൂട്ടുമൊക്കെ വലിച്ചുകേറ്റി തനി അൽപ്പന്റെകൂട്ട് നിൽക്കുവാ…
എടുത്തിട്ടുപോയി പാടത്തുവെച്ചാൽ കാക്ക ചിലപ്പോൾ വരില്ലായ്രിയ്ക്കും, പക്ഷേ വവ്വാലുവന്ന് ഇണചേരാൻ സാധ്യതയുണ്ട്…
…ഇയാൾക്കിതിന്റെയൊക്കെ
വല്ല കാര്യോമുണ്ടോ..?? നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട്.!
മനസ്സിൽ പുച്ഛിച്ചുകൊണ്ട് ബൈക്കിൽനിന്നുമിറങ്ങുമ്പോൾ കോട്ടിട്ട മൂന്നുനാല് തെണ്ടികൾകൂടിവന്നു…
…ഏഹ്.! ഇതെന്താ റെയ്മണ്ടിന്റെ ആഡോ..??
ആഡിലഭിനയ്ക്കാൻ
പറ്റിയ സ്ട്രക്ച്ചറെല്ലാത്തിനും ഉള്ളതുകൊണ്ടുപിന്നെ കുഴപ്പമില്ല…
വയറേലൊന്നുകുത്തിയാൽ മൂട്ടിക്കൂടെ കാറ്റുപോയിത്തീരാൻ കുറഞ്ഞത് മൂന്നു ദിവസമെങ്കിലുമെടുക്കും.!
അപ്പോഴേയ്ക്കും അമ്മയും മീനാക്ഷിയും ശ്രീയുമെല്ലാം വാതിൽക്കലേയ്ക്കെത്തിയിരുന്നു…
“”…ദേ… നിങ്ങളൊക്കെ
തിരക്കീലേ… ഇതാണെന്റെ ഇളേസന്തതി… ഇവൾടെ കെട്ടിയോൻ..!!”””_ പുച്ഛത്തോടുള്ള കാർന്നോരുടെ ആക്കുകേട്ടെങ്കിലും തിരിഞ്ഞുനോക്കാതെ ഞാനാ ഗിഫ്റ്റ്ബോക്സ് അഴിയ്ക്കാനായിത്തുടങ്ങി…
“”…അല്ല, എന്തുചെയ്യുവാ പുള്ളി..??”””_ ന്ന് കൂടെനിന്ന ആരോചോദിച്ചതിന്,
“”…ഓ.! എന്തുചെയ്യാൻ..?? നാടിനുംവീടിനും കൊള്ളാതിങ്ങനെ നടക്കുന്നു… ഇങ്ങനൊരു മോനുള്ളതുകൊണ്ട് ഞങ്ങൾക്കോ, ഭർത്താവുള്ളതുകൊണ്ട് ഇവൾക്കോ ഒരുപയോഗോമില്ലന്നേ… ചുമ്മാതൊരെണ്ണം… ഇപ്പത്തന്നെ കെട്ടിയോളുടെ ബെഡ്ഡേപാർട്ടിയ്ക്കുവന്ന സമയംകണ്ടില്ലേ..?? അത്രയ്ക്കു തിരക്കാ..!!”””_ എന്നെ നല്ല വൃത്തിയ്ക്കു പുച്ഛിച്ചുകൊണ്ടുള്ള എന്റച്ഛന്റെമറുപടി…